പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി ചിത്രീകരിച്ച് അവഹേളിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപത്രത്തിനെതിരെ വക്കീല്‍ നോട്ടീസ്. ആലപ്പുഴ സ്വദേശി വി. രാജേന്ദ്രനും, കോട്ടയം സ്വദേശി ഇ.എസ് ബിജുവുമാണ് പത്രത്തിനെതിരെ നിയമ നടപടിക്കൊരുങ്ങിയിട്ടുള്ളത്. ഹിന്ദുമതവിശ്വാസികളെയും വിശ്വകര്‍മ സമുദായത്തെയും കരുതിക്കൂട്ടി അവഹേളിക്കുകയാണ് മാതൃഭൂമി ദിനപത്രവും ലേഖകനും ചെയ്തിരിക്കുന്നതെന്നും, പ്രതിഷേധമുയര്‍ന്നപ്പോള്‍ നല്‍കിയ വിശദീകരണത്തിലൂടെ ലേഖകന്‍ തെറ്റ് ആവര്‍ത്തിച്ചിരിക്കുകയാണെന്നും അഡ്വ. സി. രാജേന്ദ്രന്‍ മുഖേന അയച്ച വക്കീല്‍ നോട്ടീസില്‍ വി. രാജേന്ദ്രന്‍ ആരോപിക്കുന്നു.
2019 സെപ്തംബര്‍ 15ന്റെ ‘മാതൃഭൂമി’ വാരാന്തപ്പതിപ്പില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതിയ ലേഖനത്തിലാണ് പെരുന്തച്ചനെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നത്.പത്രവും ലേഖകനും ക്ഷമ പറഞ്ഞില്ലെങ്കില്‍ മേല്‍നടപടികള്‍ സ്വീകരിക്കും. അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിലൂടെ ‘മാതൃഭൂമി’ ഹൈന്ദവ വിശ്വാസ വികാരങ്ങളെ വ്രണപ്പെടുത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ രണ്ടു പേരും കൂടി 20 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇ.എസ് ബിജു അയച്ച നോട്ടീസില്‍ പറയുന്നു.
Post Your Comments