മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത പ്രഹരം. ആറ് സിറ്റിങ്ങ് എംഎല്‍എമാര്‍ തിങ്കളാഴ്ച ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. മുബൈ മലാദില്‍ നിന്നുളള അസ്ലം ഷെയ്ഖ്, ചിഖാലിയില്‍ നിന്നുളള രാഹുല്‍ ബോന്ദ്രെ ബുള്‍ദാന, ഷിര്‍പൂര്‍ ജില്ലയില്‍ നിന്നുളള കാശിറാം പവ്രസ സാക്രി ജില്ലയില്‍ നിന്നുളള ഡിഎസ് അഹിര്‍, സോളാപൂര്‍ ജില്ലയിലെ അകല്‍ കോട്ടില്‍ നിന്നുളള മന്ത്രി സിദ്ധരം മത്രെ, പാണ്ഡാര്‍പൂര്‍ സോളാപൂരില്‍ നിന്നുളള ഇന്ത്യഭാല്‍ക്കെ എന്നിവരാണ് ബിജെപിയിലേക്ക് ചേരാനൊരുങ്ങുന്നത്.
വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുളള 51 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് നേരത്തെ പുറത്തിറക്കിയിരുന്നു.മുന്‍ മുഖ്യമന്ത്രി വിലാസ റാവു ദേശ്മുഖിന്റെ മകന്‍ അമിത്തിനെ ലത്തൂര്‍ സിറ്റി സീറ്റില്‍ നിന്നും ,പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് നിതിന്‍ റൗത്തിനെ നാഗ് പൂര്‍ നോര്‍ത്ത് നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കും.മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ മകള്‍ പ്രീതി എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രി ഭോക്കര്‍ നിയമസഭാ സീറ്റില്‍ നിന്നും രംഗത്തിറക്കി. പ്രണീതിക്ക് സോളാപൂര്‍ സിറ്റി സെന്‍ട്രല്‍ നിയോജമണ്ഡലത്തില്‍ അവസരം നല്‍കി. മഹാരാഷ്ട്ര അധ്യക്ഷന്‍ വിജയ് ബാല സഹേബ് തോറാത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കും.
Post Your Comments