Latest NewsKeralaNews

‘സഖാവിന് ഗുരുവായൂരപ്പന്‍ നിറയെ പൂത്തുലഞ്ഞ ഒരു പാല തന്നെ കൊടുത്തു’- സന്ദീപാനന്ദഗിരിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ചും അഭിനന്ദിച്ചും നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് പകരമായി ഭഗവാന്‍ പാലായില്‍ തിരഞ്ഞെടുപ്പ് വിജയം സമ്മാനിച്ചെന്ന സരസമായ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് സന്ദീപാനന്ദഗിരി.

മുഖ്യമന്ത്രിയുടെ ക്ഷേത്രസന്ദര്‍ശനത്തെ പാലാ ഉപതിരഞ്ഞെടുപ്പ് ഫലവുമായി കൂട്ടിയിണക്കിയാണ് സന്ദീപാനന്ദഗിരിയുടെ കുറിപ്പ്. ഗുരുവായൂരപ്പന് വേഷം കെട്ടിയ കപടഭക്തരെ തീരെ പിടിക്കില്യ അങ്ങനെയിരിക്കെയാണ് കാണണം എന്നാഗ്രഹിച്ച ഭക്തന്‍ ഭഗവാന് മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. പണ്ട് സഖാവായ കുചേലന്റെ കാര്യത്തിലെന്നപോലെ തിരിച്ച് വീട്ടിലെത്തിയ നമ്മുടെ സഖാവിന് ഗുരുവായൂരപ്പന്‍ നല്‍കിയത് നിറയെ പൂത്തുലഞ്ഞ ഒരു പാലാ തന്നെയാണെന്നും കുറിപ്പില്‍ പറയുന്നു. അച്ഛനും മകനും തമ്മലുള്ള സംഭാഷണം എന്ന രീതിയിലാണ് കുറിപ്പ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഗുരുവായൂരപ്പന്റെ ഓരോരോ ലീലകള്…..||
അച്ഛാ ഗുരുവായൂരപ്പന്റെ പുതിയ ലീല വല്ലതും പറയൂ..
ന്റെ ഉണ്ണീ,
ഗുരുവായൂരപ്പന് വേഷം കെട്ടിയ കപടഭക്തരെ തീരെ പിടിക്കില്യ.
ന്നാ ശരിയായ ഭക്തനെ കാണാൻ ഭഗവാൻ കണ്ണും നട്ട് ശ്രീകോവിലിൽ നിന്ന് പുറത്തേക്ക് ഇമവെട്ടാതെ നോക്കികൊണ്ടിരിക്കും.അത്ഭുതം എന്ന് പറഞ്ഞാ മതീലോ ഏതാനും ദിവസം മുമ്പ് ഭഗവാൻ കാണണം എന്നാഗ്രഹിച്ച ആള് അതാ കൊടിമരത്തിന്റെ പരിസരത്ത് നിന്ന് അകത്തേക്ക് ഒരുനോട്ടം,ഉണ്ണീ ഒരു നോട്ടം ല്ലട്ടോ ഒരൊന്നൊന്നര നോട്ടം. ഭഗവാനെ ആദ്യായിട്ട് കണ്ട രുക്മിണിയും ഇതുപോലെയായിരുന്നു നോക്കിയത്.
സന്തോഷവാനായ ഭഗവാൻ ശ്രീകോവിലിൽനിന്ന് തന്റെ പ്രിയ സഖാവിനോടു ചോദിച്ചു എന്താ വേണ്ടത് ?
ഒട്ടും മടിക്കാതെ മനസ്സിൽ സങ്കല്പിച്ചോളൂ….
സഖാവ് മനസ്സിൽ പറഞ്ഞു;കൃഷ്ണാ ഒരു പൂപോലും ഞാൻ കരുതിയില്ലല്ലോ അവിടുത്തേക്ക് അർപ്പിക്കാൻ.
അവിടുത്തെ നിശ്ചയം നടക്കട്ടെയെന്ന് മനസ്സിൽ പറഞ്ഞു അവിടുന്ന് അയച്ച ഗജവീരന്മാരെ കണ്ടു സന്തോഷത്തോടെ ഒന്നും ആവശ്യപ്പെടാതെ മടങ്ങി.
പണ്ട് സഖാവായ കുചേലന്റെ കാര്യത്തിലെന്നപോലെ തിരിച്ച് വീട്ടിലെത്തിയ നമ്മുടെ സഖാവിന് ഗുരുവായൂരപ്പൻ നല്കിയത് എന്താ ന്ന് ഉണ്ണിക്ക് അറിയോ?
ല്യച്ഛാ പറയൂ..
നിറയെ പൂത്തുലഞ്ഞ ഒരു #പാല തന്നെ ഭഗവാനങ്ങോട്ട് കൊടുത്തു.
ഭഗവാന്റെ #കാരുണ്യ അപാരമാണ്.
എല്ലാം അറിഞ്ഞ് ചെയ്യും..
.ന്റെഉണ്ണീ വല്ലതും മനസ്സിലായോ?
മ്ം..മനസ്സിലായച്ഛാ ജനങ്ങളോടുള്ള ഭക്തിയാണ് ഭഗവാനോടുള്ള ശരിയായ ഭക്തി.

https://www.facebook.com/swamisandeepanandagiri/posts/3332903110068166?__xts__%5B0%5D=68.ARDVAe9cfck7xVk9W0mrR_KUa5IUdQIIhHRehUI8rSskF4-Q9vsF5HxPpEPz1X9CDGfIIid_YXxYbmTBUEczVeC4QaoKy0Glel2ia6eCFq0mxW0dGcvbkqxiswD_zc83CHn3Vwot_J3evSB89aQS1a1KvqYIeTEY9–nb-DuSTHeVWg2RZ3mLoIzthsihebLPZd1_8RkMXTiZLk4CC-J4z9jMeF4SFgrC1FCdiCSzWLK7Tm4tL0vIX60YHd2bGJUPIgbvNRI2wJlpm8pXwdkSlwId0qiwTnGN_K8oEnel9iCBgdQ597SKPWk8BvU0ZF6Vmwtscxmy35itfCcwhcz-w&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button