Latest NewsKeralaNews

ഓടണം എന്നല്ലേ പറഞ്ഞുള്ളു, ആരൊക്കെ, എങ്ങോട്ട് എന്നൊന്നും പറഞ്ഞില്ലല്ലോ- സോഷ്യല്‍ മീഡിയയില്‍ വൈറലായൊരു ഓട്ടമത്സരം

ഒരു ഓട്ട മത്സരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്. സ്‌കൂള്‍ കുട്ടികളെ ഓട്ടമത്സര വീഡിയോയാണ് വൈറലായിരിക്കുന്നത്. വിസില്‍ ശബ്ദം കേട്ടതോടെ മത്സരം കാണാന്‍ നിന്നവരും ഓടിയതോടെയാണ് കാഴ്ചക്കാരില്‍ ചിരി പടര്‍ത്തിയത്.

https://www.facebook.com/nelvin.gok/videos/1255115074692023/?t=1

ഓട്ട മത്സരത്തിന് തയ്യാറായി നിന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിസില്‍ ശബ്ദം കേള്‍ക്കുമ്പോഴേ ഓടണമെന്ന് അധ്യാപകര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിസിലടി കേട്ടതും കാണികളായിനിന്ന കുട്ടികള്‍ ട്രാക്കിനെ മുറിച്ച് ഓടുകയായിരുന്നു. എന്നാല്‍ ഈ സമയം മത്സരാര്‍ഥികള്‍ ഇതൊന്നും ശ്രദ്ധിക്കാതെ ലക്ഷ്യത്തിലേക്ക് ഓടിയെത്തുന്നുമുണ്ട്. മത്സരം നടന്ന സഥലവും സ്‌കൂളും സംബദ്ധിച്ച് കൃത്യമായ വിവരം ഒന്നുമില്ലെങ്കിലും നിഷ്‌കളങ്കതയുടെ ചിരി പടര്‍ത്തുന്ന കുട്ടികളുടെ ഓട്ടത്തിന്റെ വീഡിയോ ഇപ്പോള്‍ ലൈവറലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button