കൊച്ചി: പാലാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ മേനി പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ അഹങ്കരിക്കുകയാണെന്നും മുങ്ങിച്ചാകുന്ന മനുഷ്യന് കിട്ടിയ കച്ചിത്തുരുമ്പ് പോലെയാണ് മുഖ്യമന്ത്രി പാലാ തെരഞ്ഞെടുപ്പിനെ കണ്ട് ആഹ്ലാദിക്കുന്നതെന്നും വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു തരത്തിലും മേനി പറയാൻ തെരഞ്ഞെടുപ്പ് ഫലം ഉപകരിക്കില്ല. യഥാർത്ഥ രാഷ്ട്രീയ ജനവിധി വരുന്ന 5 ഉപതെരഞ്ഞെടുപ്പിൽ കാണാമെന്നും മുല്ലപ്പള്ളി പറയുകയുണ്ടായി.
അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാർ ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിക്കുകയാണ്. ആർജവമുണ്ടെങ്കിൽ കിഫ്ബി ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. ഇടപാടുകൾ സുതാര്യമെങ്കിൽ കണക്കുകൾ മറച്ചു വെയ്ക്കുന്നത് എന്തിനാണ്? ദുരന്തങ്ങൾ വന്നപ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ പകച്ചു പോയ , കാര്യപ്രാപ്തിയില്ലാത്ത സർക്കാരും മുഖ്യമന്ത്രിയും ആണ് കേരളത്തിലേതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Post Your Comments