തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരന്‍. സംസ്ഥാന നേതൃത്വം തന്‍റെ പേരാണ് നിര്‍ദേശിച്ചതെന്നും അന്തിമ തീരുമാനം കേന്ദ്രനേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നും പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കുന്നതിൽ ബിജെപിയിൽ തർക്കം രൂക്ഷമായിരുന്നു. മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാലാണ് കുമ്മനത്തിന്റെ പേര് നിർദേശിച്ചത്.
അതേസമയം വട്ടിയൂർക്കാവിൽ ഇടത് വലത് സ്ഥാനാര്‍ഥികള്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്. സിപിഎം സ്ഥാനാര്‍ഥി വി. കെ. പ്രശാന്തിനായുള്ള മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന് വൈകിട്ട് നടക്കും. എന്നാൽ റോഡ് ഷോ നടത്താനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറിന്റെ തീരുമാനം.
Post Your Comments