KeralaLatest NewsNews

പെൺകുട്ടികളുടെ ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; മുന്നറിയിപ്പുമായി കേരള പോലീസ്

പെൺകുട്ടികളുടെ ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നമ്മളെ തേടിയെത്തുന്ന ഒരു പെൺകുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റിലൂടെ ആയിരിക്കും തട്ടിപ്പിന്റെ തുടക്കമെന്നും സൗഹൃദം ഊട്ടിയുറപ്പിച്ച ശേഷം അവർ തന്നെ നമ്മളെ വീഡിയോ കാളിനു ക്ഷണിക്കുമെന്നും തുടർന്ന് ബ്ലാക്‌മെയ്ൽ ചെയ്യുമെന്നും കേരള പോലീസ് വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഇത്തരം ചതിയിൽ പെടാൻ സാധ്യത ഉള്ളവർക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്?

ഇതും ഒരു തട്ടിപ്പ് രീതിയാണ്. കെണിയിൽ പെടാതിരിക്കുക?

നമ്മളെ തേടിയെത്തുന്ന ഒരു പെൺകുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റിലൂടെ ആയിരിക്കും ഈ തട്ടിപ്പിൻ്റെ തുടക്കം. സൗഹൃദം ഊട്ടിയുറപ്പിച്ച ശേഷം അവർ തന്നെ നമ്മളെ വീഡിയോ കാളിനു ക്ഷണിക്കും. വലയിലാകുന്നവരുടെ വീഡിയോ? റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കും എന്നതാകും ഭീഷണി. ഭീഷണി മാത്രമല്ല, അയച്ചു കൊടുക്കുകയും ചെയ്യും കേട്ടോ.. ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം? ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവം. സൂക്ഷിക്കുക.. കെണിയിൽ ചെന്ന് ചാടാതിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button