ശ്രദ്ധിക്കൂ ഹൃദയാഘാതം ഒരു പക്ഷെ അര്‍ബുദത്തിന്റെ ആദ്യ സൂചനയുമാവാം. ശ്വാസകോശ- കുടല്‍ അര്‍ബുദത്തിലും അവസാസ ഘട്ടത്തിലുള്ള അര്‍ബുദ ബാധയിലുമാണ്രേത ഏറ്റവും അധികം ഹൃദയാഘാത – പക്ഷാഘാത സാധ്യതകള്‍ ഉള്ളത്. അര്‍ബുദബാധ കണ്ടുപിടിക്കുന്നതിന് തൊട്ടുമുമ്പ് ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത 70 ശതമാനത്തിലധികമാണെന്ന് അമേരിക്കല്‍ കോര്‍ണല്‍ സര്‍വകലാശാലയില്‍ അസി. പ്രൊഫസറായ ബബാക് നവിയുടെ നേതൃത്വത്തിലുള്ള പഠനസംഘമാണ് കണ്ടെത്തിയത്. 70 വയസ് പിന്നിട്ടവരിലാണ് ഇതിനേറെ സാധ്യതയെന്നാണ് കണ്ടെത്തല്‍. ശ്വാസകോശ- കുടല്‍ അര്‍ബുദത്തിലും അവസാന ഘട്ടത്തിലുള്ള അര്‍ബുദത്തിലുമാണ് ഏറ്റവും അധികം ഹൃദയാഘാത – പക്ഷാഘാത സാധ്യതയുള്ളത്.
പരിശോധനയിലൂടെ അര്‍ബുദം കണ്ടെത്തുന്നതിന് അഞ്ചുമാസം മുന്‍പെങ്കിലും ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയുമൊക്കെ ലക്ഷങ്ങള്‍ ശരീരം കാണിച്ചുതുടങ്ങുമെന് നവിയും സംഘവും പറയുന്നു. രക്തം കട്ടപിടിക്കുന്ന സംവിധാനത്തെ അര്‍ബുദം ബാധിക്കുന്നതാണ് ഹൃദയാഘാത- പക്ഷാഘാത സാധ്യതകളിലേക്ക് നയിക്കുന്നത്. അര്‍ബുദബാധ തിരിച്ചറിയാന്‍ സമയമെടുക്കുമെങ്കിലും ഇക്കാലയളവില്‍ രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുന്നതുള്‍പ്പെടെയുള്ള ചില ജൈവിക മാറ്റങ്ങളുണ്ടാക്കാന്‍ അര്‍ബുദത്തിന് കഴിയും.
അറുപത്തിയേഴിനും അതിനുമുകളിലും പ്രായമുള്ള 7,48,662 പേരിലാണ് നവിയും സഹപ്രവര്‍ത്തകരും പഠനം നടത്തിയത്. ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടായവര്‍ക്ക് ശരീരഭാരം കുറയുന്നതും വിളര്‍ച്ചയുണ്ടാകുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ചികിത്സതേടണമെന്നും പഠനസംഘം മുന്നറിയിപ്പ് നല്‍കുന്നു.
Post Your Comments