ദുബായ്: ദുബായിൽ പെപ്പർ സ്പ്രേ ഉപയോഗിച്ചുള്ള മോഷണത്തിൽ പ്രവാസിക്ക് നഷ്ടമായത് 1.8 ദശലക്ഷം ദിർഹം. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവരുടെ പക്കൽ നിന്നും 1,750,640 ദിർഹം കണ്ടെടുത്തു.പിടിയിലായ അഞ്ചുപേർക്കും ഒക്ടോബർ 20 ന് ശിക്ഷ വിധിക്കും.
ദുബായ് പബ്ലിക് പ്രോസിക്യൂഷൻ രേഖകൾ പ്രകാരം അൽ മുറാഖാബത്തിൽ അഞ്ച് സുഡാനീസ് പുരുഷന്മാർ പണം അടങ്ങിയ ബ്രീഫ്കേസ്, മൊബൈൽ ഫോൺ, രണ്ട് പുസ്തകങ്ങൾ എന്നിവ പ്രവാസിയിൽ നിന്നും മോഷ്ടിക്കുകയായിരുന്നു.
ആഗസ്റ്റ് 5 ന് താൻ ജോലിസ്ഥലത്ത് നിന്ന് ഇറങ്ങിയപ്പോൾ പ്രതികൾ പിന്തുടർന്നുവന്ന് പ്രവാസിയെ ആക്രമിക്കുകയായിരുന്നു. പുറകിൽ നിന്നും പ്രതികളിലൊരാൾ കുത്തി. പ്രവാസി തിരിഞ്ഞു നോക്കിയപ്പോൾ പെപ്പർ സ്പ്രേ പ്രയോഗിച്ചു.
Post Your Comments