KeralaLatest NewsNews

വാഹനാപകടത്തില്‍ രണ്ടു മരണം

ആലപ്പുഴ: മൂന്ന്‌ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. ആലപ്പുഴ ദേശീയപാതയിൽ കഞ്ഞിക്കുഴിയിൽ രണ്ടു ലോറിയും ഒരു മിനി ലോറിയും കൂട്ടിയിടിച്ച് . മിനിലോറി ഡ്രൈവർ ആലപ്പുഴ പൂന്തോപ്പ്‌ വാർഡിൽ മുരിക്കുംപുഴയിൽ ഷിജു വർഗീസും (26) മറ്റൊരാളുമാണ്‌ മരിച്ചത്. രണ്ടുപേർക്ക്‌ പരിക്കേറ്റു. മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.

വെള്ളം കയറ്റി ആലപ്പുഴ ഭാഗത്തുനിന്നും ചേർത്തലയ്‌ക്ക്‌ പോകുകയായിരുന്ന മിനിലോറിയും ആലപ്പുഴ ഭാഗത്തേക്ക്‌ പോവുകയായിരുന്ന മീൻ കയറ്റിയ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അതോടൊപ്പം തന്നെ ആലപ്പുഴ ഭാഗത്തേക്ക്‌ പോവുകയായിരുന്ന ചരക്കുലോറിയും ഇതിനിടയിലേക്ക്‌ ഇടിച്ചു കയറി. ശനിയാഴ്‌ച രാത്രി ഒമ്പതിനായിരുന്നു അപകടം. മിനി ലോറിയും, മീൻ ലോറിയും അപകടത്തിൽ പൂർണമായും തകർന്നു. ഈ വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ്‌ പരിക്കേറ്റവരെ പുറത്തെടുത്തത്‌.

കെവിഎം ആശുപത്രിയിലേക്ക്‌ കൊണ്ടുപോവും വഴിയാണ്‌ ഷിജു മരണപ്പെട്ടത്.ആലപ്പുഴ തുമ്പോളി പ്രൊവിഡൻസ്‌ ആശുപത്രിയിൽ എത്തിച്ച ശേഷമാണ്‌ രണ്ടാമത്തെയാൾ മരിച്ചത്‌. ഇദ്ദേഹം മീൻ ലോറിയിലുള്ളയാളാണെന്നാണ് സൂചന. പരിക്കേറ്റ ആലപ്പുഴ പൂന്തോപ്പ്‌ വാർഡിൽ പുതുക്കരശേരി അഖിലിനെ (22) ചേർത്തല കെവിഎം ആശുപത്രിയിലും, പുന്നപ്ര പുതുവൽ (സുനാമി കോളനി) ഖാലിദിന്റെ മകൻ നാസറിനെ (56) വണ്ടാനം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷിജുവിന്റെ സുഹൃത്താണ്‌ അഖിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button