ന്യൂഡല്‍ഹി: ടീം മാനേജ്മെന്റിന്റെ പിന്തുണ ലഭിച്ചിരുന്നുവെങ്കിൽ തനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇത്രവേഗം വിരമിക്കേണ്ടി വരില്ലായിരുന്നുവെന്ന് വ്യക്തമാക്കി യുവ്‌രാജ് സിംഗ്.2011ലെ ലോകകപ്പിന് ശേഷം ഒരു ലോകകപ്പില്‍പ്പോലും കളിക്കാനായില്ല. കാന്‍സറിനെ കീഴടക്കി കളിക്കളത്തില്‍ തിരിച്ചെത്തിയിട്ടും ടീം മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും ലഭിച്ചില്ല. അവരുടെ പിന്തുണയുണ്ടായിരുന്നെങ്കില്‍ ഒരു ലോകകപ്പ് കൂടി കളിക്കാനായേനെയെന്നും താരം പറയുകയുണ്ടായി.
സ്വയ പ്രയത്‌നംകൊണ്ടാണ് ഇവിടെവരെയെത്തിയത്. തനിക്ക് ഗോഡ് ഫാദര്‍മാരില്ലായിരുന്നു. ബി.സി.സി.ഐയുടെ ശാരീരിക ക്ഷമതാ പരിക്ഷയായ യോ യോ ടെസ്റ്റില്‍ പാസായിട്ടും തന്നെ ടീമില്‍ നിന്ന് തഴഞ്ഞിട്ടുണ്ട്. 2017ലായിരുന്നു ഈ സംഭവം. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനാണ് അന്ന് നിര്‍ദ്ദേശിച്ചത്. ആ പ്രായത്തില്‍ യോ യോ ടെസ്റ്റില്‍ താന്‍ പരാജയപ്പെടുമെന്നായിരുന്നു അവര്‍ കരുതിയതെന്നും യുവ്‌രാജ് പറഞ്ഞു.ടീമില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം സെലക്‌ടര്‍മാര്‍ നേരിട്ട് വിളിച്ച് അറിയിക്കാതിരുന്നത് വലിയ വിഷമമായെന്നും താരം വ്യക്തമാക്കി.
Post Your Comments