ഏതെങ്കിലും കാരണവശാല്‍ മൂത്രനാളം വഴി മൂത്രസഞ്ചിയില്‍ അണുക്കള്‍ എത്തി അണുബാധ ഉണ്ടാകുന്നതിനെയാണ് സാധാരണ ഗതിയില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ എന്ന് പറയുന്നത്.
യഥാസമയം മൂത്രമൊഴിക്കാതെ അധിക സമയം മൂത്രാശയത്തില്‍ കെട്ടിനില്‍ക്കുന്നത് അണുക്കള്‍ വളരാനുള്ള സാഹചര്യം ഒരുക്കുന്നു. മൂത്രത്തിൽ പഴുപ്പ് ഉണ്ടാകാനുള്ള പ്രധാനകാരണം വൃത്തിയില്ലായ്മ തന്നെയാണ്. വെള്ളം ധാരാളം കുടിച്ചാൽ യൂറിനെറി ഇൻഫെക്ഷൻ തടയാനാകുമെന്ന് ഡോ. ജോൺ എബ്രഹാം പറയുന്നു.
ഇൻഫെക്ഷൻ രണ്ട് തരത്തിലുണ്ട്. മൂത്രസഞ്ചിയെ ബാധിക്കുന്ന ഇൻഫെക്ഷനും കിഡ്നിയെ ബാധിക്കുന്ന ഇൻഫെക്ഷനും. അതിൽ കിഡ്നിയെ ബാധിക്കുന്ന ഇൻഫെക്ഷനാണ് ഏറ്റവും അപകടകാരി. അണുബാധ കിഡ്നിയിൽ ബാധിച്ചാൽ പിന്നെ മറ്റ് അസുഖങ്ങളും പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്.
പനി,വിറയൽ,മൂത്രത്തിൽ രക്തം കാണുക, മൂത്രത്തിൽ പഴുപ്പ് ഉണ്ടാവുക, മൂത്രശങ്ക ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ് പ്രധാനമായി കണ്ട് വരുന്നത്. ഒരിക്കൽ യൂറിനറി ഇൻഫെക്ഷൻ വന്നവർ കൂടുതൽ ശ്രദ്ധിക്കണം.വീണ്ടും ഇൻഫെക്ഷൻ വരാനുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments