എന്നും ഒരേ വിഭവങ്ങള്‍ കഴിച്ചാല്‍ ആര്‍ക്കും മടുപ്പ് വരും. വ്യത്യസ്തവും രുചികരവുമായ ഭക്ഷണം തയ്യാറാക്കുന്നതും ഒരു കലയാണ്. ദിവസവും ഇത്തിരി സമയം മാറ്റിവെച്ചാല്‍ രുചികരമായ വിഭവങ്ങള്‍ നിങ്ങള്‍ക്കും തയ്യാറാക്കാം. ഇതാ രുചികരമായ റവ ബോള്‍സ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
റവ – 1 കപ്പ്
വെള്ളം – 1 കപ്പ്
കടലപ്പരിപ്പ് – 1 ടേബിള്‍ സ്പൂണ്‍
ഉഴുന്നുപരിപ്പ് – 1 ടേബിള്‍
സ്പൂണ്‍ ജീരകം – 1 ടീസ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
കശുവണ്ടി പരിപ്പ് – 6-7 എണ്ണം
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
മുളക്പൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
കായപ്പൊടി – 1 നുള്ള്
കറിവേപ്പില – 2 തണ്ട്
മല്ലിയില അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് വെള്ളം നന്നായി തിളപ്പിക്കുക. ഇതിലേക്ക് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് അതിലേക്ക് റവ കൂടെ ചേര്‍ത്ത് കുറുക്കി എടുക്കുക. കയ്യില്‍ എണ്ണ തടവി ചെറുചൂടോടെ
തന്നെ ഇത് ചെറിയ ഉരുളകളാക്കി 10 മിനിറ്റ് ആവിയില്‍ വേവിച്ചു വെക്കുക. ഒരു പാത്രം ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ചു കടുക് പൊട്ടിച്ച ശേഷം ജീരകം, ഉഴുന്ന്പരിപ്പ്, കടലപ്പരിപ്പ്, നുറുക്കിയ കശുവണ്ടി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. അതിലേക്ക് മുളക്പൊടി, മഞ്ഞള്‍പൊടി, കായപ്പൊടി എന്നിവ ചേര്‍ക്കുക. പാകമാകുമ്പോള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന റവ ബോള്‍സ് ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം.
Post Your Comments