കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ജോസ് കെ. മാണിക്കെതിരെ കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷനും പി.സി. ജോര്‍ജ് എംഎല്‍എയുടെ മകനുമായ ഷോണ്‍ ജോര്‍ജ്. അമ്പത് വര്‍ഷക്കാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വര്‍ഷക്കാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേര്‍ന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാല്‍ നടക്കില്ലെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. ഇവിടെയുള്ള കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുതെന്നും ഷോണ്‍ ജോര്‍ജ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥയില്‍ എത്തിക്കാന്‍ ജോസ് കെ.മാണിയുടെ നിലപാടുകള്‍ മാത്രമാണ് കാരണമെന്നും ഇനിയെങ്കിലും നന്നാവാന്‍ ശ്രമിക്കാണമെന്നും ഷോണ്‍ പറയുന്നു. ചീഞ്ഞ കൈതച്ചക്കയുടെ ചിത്രവും ഷോണ്‍ പങ്കുവെച്ചിട്ടുണ്ട്.
അരനൂറ്റാണ്ടായി കേരള കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന പാലാ മണ്ഡലം തമ്മിലടികൊണ്ട് കൈവിടുകയാണെന്നാണ് പൊതുവേയുള്ള ആരോപണം. അനൈക്യത്തിനെതിരെ യുഡിഎഫ് നേതാക്കള്‍ വരെ രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്. 54 വര്‍ഷത്തിന് ശേഷമാണ് എല്‍ഡിഎഫ് പാലാ മണ്ഡലത്തില്‍ വിജയമുറപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അമ്പത് വർഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വർഷകാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേർന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാൽ ……ഇവിടെയുള്ള കേരള കോൺഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്…..
മൂന്ന് മാസങ്ങൾക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാൻ ജോസ് കെ.മാണി നിങ്ങളുടെ നിലപാടുകൾ മാത്രമാണ് കാരണം..ഇനിയെങ്കിലും നന്നാവാൻ നോക്കൂ…
https://www.facebook.com/photo.php?fbid=2376023315981178&set=a.1492446934338825&type=3
Post Your Comments