കെന്റക്കി: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ വനിതാ റിപ്പോര്‍ട്ടറെ ചുംബിച്ച് യുവാവ്. വേവ് 3 ന്യൂസിന് (WAVE 3News)വേണ്ടി കെന്റക്കി മ്യൂസിക് ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സാറ റിവെസ്റ്റിനെയാണ് അപ്രതീക്ഷിതമായൊരു യുവാവ് ചുംബിച്ചത്. സെപ്റ്റംബര്‍ 20 നാണ് സംഭവം. സംഭവത്തെ കുറിച്ച് സാറ തന്നെയാണ് ട്വീറ്റ് ചെയ്തത്.
‘ഹേയ് മിസ്റ്റര്‍, ഇതാ നിങ്ങളുടെ പ്രശസ്തിയുടെ മൂന്ന് നിമിഷങ്ങള്‍, നിങ്ങളെന്നെ സ്പര്‍ശിക്കാതിരുന്നെങ്കിലോ? നന്ദി…’ഈ അടിക്കുറിപ്പോടെ സംഭവത്തിന്റെ വീഡിയോയും സാറ പങ്കുവെച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിങ്ങിനിടെ പെട്ടെന്ന് ഫ്രെയിമില്‍ കടന്നു വന്ന യുവാവ് സാറയുടെ വലതു കവിളില്‍ ചുംബിച്ച ശേഷം അപ്രത്യക്ഷനാവുകയായിരുന്നു.
Hey mister, here’s your 3 seconds of fame. How about you not touch me? Thanks!! pic.twitter.com/5O44fu4i7y
— Sara Rivest (@SaraRivest) September 20, 2019
അപ്രതീക്ഷിതമായതിനാലും റിപ്പോര്‍ട്ടിങ് ലൈവായതിനാലും സാറ പെട്ടെന്ന് സംഗതി അവഗണിക്കാനൊരു ശ്രമം നടത്തി. എന്നാല്‍ പരസ്യമായുള്ള അപമാനം കാരണം റിപ്പോര്‍ട്ടിങ് തുടരാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ‘അനുചിതമായ പ്രവൃത്തി’ എന്ന കമന്റ് സാറ പറഞ്ഞു. അതോടെ സംഗീതോത്സവത്തിന്റെ രംഗങ്ങളിലേക്കാണ് ക്യാമറപോകുന്നത്.
സാറ പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് 42കാരനായ എറിക് ഗുഡ്മാനാണ് സാറയോട് മോശമായി പെരുമാറിയതെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയോ 250 ഡോളര്‍ പിഴയോ നല്‍കേണ്ടി വരും. നവംബറില്‍ എറിക് ജയിലിലേക്ക് പോകാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Post Your Comments