Latest NewsCricketNewsInternationalSports

അപ്രതീക്ഷിത വി​മ​ര​മി​ക്ക​ൽ പ്ര​ഖ്യാ​പനവുമായി പ്രമുഖ വനിത ക്രിക്കറ്റ് താരം

ലണ്ടൻ : അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ച് ഇംഗ്ലണ്ട് വി​​ക്ക​​റ്റ് കീ​​പ്പ​​ർ സാ​​റ ടെ​​യ്‌​ല​​ർ. ദീ​​ർ​​ഘനാളാ​​യി തു​​ട​​രു​​ന്ന മാ​​ന​​സി​​ക ബു​​ദ്ധി​​മു​​ട്ടു​​ക​​ളെ​​ത്തു​​ട​​ർ​​ന്നാ​​ണ് മു​​പ്പ​​തു​​കാരിയായ സാ​​റയുടെ വി​​ര​​മിക്കലെന്നു ഇം​​ഗ്ല​​ണ്ട് ആ​​ൻ​​ഡ് വെ​​യ്ൽ​​സ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് (ഇ​​സി​​ബി) അ​​റി​​യി​​ച്ചു. ഇ​ത് ക​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്ന് അ​റി​യാം. പ​ക്ഷെ, ത​നി​ക്കും ആ​രോ​ഗ്യ​ത്തി​നും മു​ന്നോ​ട്ട് പോ​കാ​ൻ ഇ​താ​ണ് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ന്നും സാ​റ പ​റ​ഞ്ഞു. ഐ​സി​സി​യു​ടെ മി​ക​ച്ച വ​നി​താ ട്വ​ന്‍റി-20 താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം മൂന്ന് തവണ സ്വന്തമാക്കി. 2014ൽ ​മി​ക​ച്ച ഏ​ക​ദി​ന വ​നി​താ താ​ര​മായി തിരഞ്ഞെടുക്കപ്പെട്ടു.

2006ൽ ​പ​തി​നേ​ഴാം വ​യ​സി​ലാ​ണ് സാ​റ ഇം​ഗ്ല​ണ്ടി​നാ​യി കളത്തിലിറങ്ങുന്നത്. ടെ​സ്റ്റ്, ഏ​ക​ദി​നം, ട്വ​ന്‍റി-20 എന്നിങ്ങനെ 226 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇംഗ്ലണ്ടിന് വേണ്ടി പോരാടി. രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ 6,533 റ​​ണ്‍​സു​​മാ​​യി ഇം​​ഗ്ല​ണ്ടി​​നാ​​യി ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടി​​യ​​ത്തി​​ൽ ര​​ണ്ടാ​​മ​​താ​​ണ്. കൂടാതെ മൂ​​ന്ന് ഫോ​​ർ​​മാ​​റ്റി​​ലു​​മാ​​യി ഏ​​റ്റ​​വും അ​​ധി​​കം പു​​റ​​ത്താ​​ക്ക​​ലി​​ന്‍റെ റെക്കോർഡും സാ​​റ​​യു​​ടെ പേ​​രി​​ലാ​​ണ് (232).

shortlink

Related Articles

Post Your Comments

Related Articles


Back to top button