Latest NewsUAENewsGulf

ഭക്ഷ്യവിഷബാധ: ദുബായിലെ റെസ്റ്റോറന്റ് പൂട്ടിച്ചു

ദുബായ്• ഭക്ഷ്യവിഷബാധയെത്തുടർന്ന് ജുമൈറ മാളിൽ സ്ഥിതിചെയ്യുന്ന ഒരു അമേരിക്കൻ റെസ്റ്റോറന്റ് ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ അടപ്പിച്ചു.

പ്രഭാതഭക്ഷണത്തിനായി സോസ് ഉണ്ടാക്കുന്നതിൽ അസംസ്കൃത മുട്ടകൾ ഉപയോഗിച്ചതാണ് സംഭവത്തിന് കാരണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ പറഞ്ഞു.

അസംസ്കൃത മുട്ടകൾ കുടലിനെ ബാധിക്കുന്ന ഒരു സാധാരണ ബാക്ടീരിയ രോഗമായ സാൽമൊണെല്ല അണുബാധയ്ക്ക് കാരണമാകും. സാൽമൊണെല്ല അണുബാധ ബാധിച്ച ആളുകൾക്ക് ഭക്ഷണം കഴിച്ച് എട്ട് മുതൽ 72 മണിക്കൂറിനുള്ളിൽ വയറിളക്കം, പനി, വയറുവേദന എന്നിവയുണ്ടാകം. ഭക്ഷണം നന്നായി പാചകം ചെയ്താല്‍ സാൽമൊണെല്ലയെ ഇല്ലാതാക്കാം.

സെപ്റ്റംബർ 14 നാണ് ഭക്ഷ്യവിഷബാധയുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അമേരിക്കൻ റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച ശേഷം ഒരു കുട്ടിയടക്കം 15 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button