ന്യൂഡല്‍ഹി: യുഎന്നില്‍ നരേന്ദ്രമോദി പറഞ്ഞത് സമാധാനത്തെക്കുറിച്ചും അതേസമയം ഇമ്രാന്‍ ഖാൻ പറഞ്ഞത് യുദ്ധത്തെക്കുറിച്ചുമാണെന്ന് ബിജെപി എംപി ഗൗതം ഗംഭീര്‍. പതിനഞ്ച് മിനിറ്റ് സമയമാണ് യുഎന്നില്‍ ഒരോരുത്തര്‍ക്കും അനുവദിച്ചിരുന്നത്. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ വികസനത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും സംസാരിക്കാനാണ് ഈ സമയം വിനിയോഗിച്ചത്.
അതേസമയം ഇമ്രാന്‍ ഖാന്‍ ആകട്ടെ സംഭാഷണത്തിനായി 50 മിനിറ്റില്‍ കൂടുതല്‍ സമയമെടുക്കുകയും, യുദ്ധഭീഷണി മുഴക്കാനാണ് ഈ സമയം മുഴുവന്‍ വിനിയോഗിച്ചതെന്നുംഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
യുഎന്നിലെ പ്രസംഗം സൂചിപ്പിക്കുന്നത് ഓരോരുത്തരുടെയും സ്വഭാവ ഗുണങ്ങളാണെന്നും കശ്മീരില്‍ സമാധാനം കൊണ്ടുവരുമെന്ന് അവകാശവാദമുന്നയിച്ച വ്യക്തിയാണ് ഇമ്രാന്‍ ഖാനെന്നും ഗംഭീര്‍ പരിഹസിച്ചു.
Post Your Comments