Latest NewsIndiaNews

ധീര യോദ്ധാക്കൾക്ക് സല്യൂട്ട്; കുടുംബത്തെ ബന്ദികളാക്കിയ ഭീകരരെ വധിച്ച ശേഷം ഇന്ത്യൻ സൈന്യത്തിന്റെ ഹർഷാരവം മുഴങ്ങി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കുടുംബത്തെ ബന്ദികളാക്കിയ ഭീകരരെ വധിച്ച ശേഷം ഇന്ത്യൻ സൈന്യത്തിന്റെ ഹർഷാരവം മുഴങ്ങി. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 3 ഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തു നടത്തിയ തെരച്ചിലില്‍ ആയുധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും കണ്ടെത്തി.

ഭീകരര്‍ ബഗ്ലിഹര്‍ ഡാമിലുള്ള ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയാണെന്നാണ് നേരത്തെ വിവരം ലഭിച്ചിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന കുടുംബത്തെ ഭീകരര്‍ ബന്ദികളാക്കിയിരുന്നെങ്കിലും പിന്നീട് ഗൃഹനാഥന്‍ വിജയ് കുമാര്‍ എന്നയാളെ ഒഴികെ ബാക്കി എല്ലാവരെയും മോചിപ്പിച്ചതായി ദേശീയ മദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രംബാന്‍ ജില്ലയിലെ ബതോടെ മേഖലയില്‍ ഇന്ന് രാവിലെ 7.30ഓടെയാണ് സുരക്ഷാ സേനയും ഭീകരസംഘവുമായി വെടിവെയ്പ്പുണ്ടായത്. ഏറ്റുമുട്ടല്‍ നടന്ന മേഖലയിലൂടെയുള്ള ഗതാഗതം നര്‍ത്തിവെച്ചിരിക്കുകയാണ്.

ദേശീയപാത 244ല്‍ ഭീകരര്‍ ഒരു സ്വകാര്യ വാഹനം തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഡ്രൈവര്‍ ജാഗ്രത പാലിച്ചു. വാഹനം നിര്‍ത്താന്‍ കൂട്ടാക്കാതെ മുന്നോട്ടു പോയ അദ്ദേഹം സമീപമുള്ള സൈനിക പോസ്റ്റിലെത്തി വിവരം സുരക്ഷാ സേനക്ക് കൈമാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button