കേരള അഡ്വക്കേറ്റ് ക്ലാർക്ക്‌സ് ക്ഷേമനിധി കമ്മിറ്റി ഓഫീസിൽ കോമേഴ്‌സ് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള അക്കൗണ്ടന്റ് തസ്തികയിൽ ഒരു വർഷത്തേയ്ക്ക് താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റ സഹിതമുള്ള അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്‌ടോബർ 15 നകം സെക്രട്ടറി, കേരള അഡ്വക്കേറ്റ് ക്ലാർക്ക്‌സ് ക്ഷേമനിധി കമ്മിറ്റി ഓഫീസ്, റ്റി.സി.26/580(1), എസ്.ഇ.ആർ.എ-24, മണിമന്ദിരം, പ്രസ്സ്‌ക്ലബ്ബിനുസമീപം, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ ലഭിക്കണം.
Post Your Comments