ന്യൂയോര്‍ക്ക്: യു.എന്‍ രക്ഷാസമിതിയില്‍ ഭീകരവാദത്തിനെതിരെ ചര്‍ച്ച നയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. ഭീകരവാദ പ്രസ്ഥാനങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും, സാമ്പത്തിക സഹായം നല്‍കുന്നതിലും ഭീകരവാദ കൃത്യങ്ങള്‍ നടത്തുന്നതിലുമൊക്കെയുള്ള ശക്തികള്‍ രാജ്യാതിര്‍ത്തികള്‍ ഭേദിച്ചു കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മോസ്കോ കേന്ദ്രമായുള്ള പത്ത് രാജ്യങ്ങളുടെ കൂട്ടായ്മയായ കോമണ്‍വെല്‍ത്ത് ഒഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റസ്( സി.ഐ.എസ്. ) , മോസ്കോ കേന്ദ്രമായ ആറ് രാജ്യങ്ങളുടെ കൂട്ടായ്മയായ കളക്ടീവ് സെക്യൂരിട്ടി ട്രീറ്രി ഓര്ഗനൈസേഷന്( സി.എസ് ടി.ഒ), ബീജിങ് കേന്ദ്രമായ ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന്( എസ്. സി. ഒ) എന്നിവയും യു.എനുമായുള്ള സഹകരത്തെക്കുറിച്ച് ചർച്ചകൾ നടത്തി.
Post Your Comments