പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടുകച്ചവടം നടന്നിട്ടുണ്ടെന്ന ആരോപണവുമായി യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോം. ഏറെ പ്രതീക്ഷ പുലര്‍ത്തിയ രാമപുരത്ത് ലീഡ് മാണി സി കാപ്പന് ലഭിച്ചതോടെയാണ് വോട്ടു കച്ചവടം നടന്നതായുള്ള ആരോപണവുമായി ജോസ് ടോം രംഗത്തെത്തിയത്.
രാമപുരത്ത് എല്‍ഡിഎഫിന് ലീഡ് ലഭിച്ചത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം വന്‍ തിരിച്ചടിയാണെന്നും ജോസ് ടോം പറഞ്ഞു. എന്നാല്‍, മറ്റു പഞ്ചായത്തുകളും പാലാ നഗരസഭയും എണ്ണി കഴിയുമ്പോള്‍ ഈ ലീഡ് നില മാറി മറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ മണിക്കൂറിലെ സസ്‌പെന്‍സിന് ശേഷം തപാല്‍ വോട്ടുകളും സര്‍വ്വീസ് വോട്ടുകളും എണ്ണി കഴിഞ്ഞപ്പോള്‍ ആറ് വീതം വോട്ടുകളാണ് യുഡിഎഫിനും എല്‍ഡിഎഫിനും ലഭിച്ചിരുന്നത്.
വോട്ടിംഗ് മെഷീനുകള്‍ പുറത്തെടുക്കുന്നതിലുണ്ടായ താമസമാണ് വോട്ടെണ്ണല്‍ വൈകാന്‍ കാരണമായത്. വോട്ടെണ്ണല്‍ ഒരു മണിക്കൂറോളം വൈകിയിരുന്നു. തപാല്‍ വോട്ടുകളും സര്‍വ്വീസ് വോട്ടുകളും എണ്ണി കഴിഞ്ഞപ്പോള്‍ ആറ് വീതം വോട്ടുകളാണ് യുഡിഎഫിനും എല്‍ഡിഎഫിനും ലഭിച്ചിരിക്കുന്നത്. 9.05-ഓടെയാണ് വോട്ടിംഗ് മെഷീനുകള്‍ എണ്ണാന്‍ ആരംഭിച്ചത്. രാമപുരം പഞ്ചായത്തിലെ 14 വാര്‍ഡുകളിലെ വോട്ടുകള്‍ ആദ്യം എണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനാണ് മുന്നില്‍. വോട്ടെണ്ണിത്തുടങ്ങുന്നതുവരെയുള്ള സമയം സ്ഥാനാര്‍ഥികളടക്കം കടുത്ത സമ്മര്‍ദ്ദത്തോടെ കാത്തിരിക്കുകയായിരുന്നു. ഇതു പോലൊരു അനുഭവം ഇതിനു മുന്‍പുണ്ടായിട്ടില്ലെന്ന് പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പറഞ്ഞു.
Post Your Comments