കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടുകുറഞ്ഞതിന് യു.ഡി.എഫിനും, എല്‍.ഡി.എഫിനും യുക്തിഭദ്രമായ കാരണം പറയാനില്ലെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള. പാലായില്‍ എല്ലാമുന്നണികള്‍ക്കും വോട്ടുകുറഞ്ഞെന്നും പി.എസ് ശ്രീധരന്‍പിളള പറഞ്ഞു. എന്‍.ഡി.എ സംവിധാനത്തില്‍ വോട്ടുകുറഞ്ഞത് പരിശോധിക്കും. വോട്ടുചോര്‍ച്ചയെന്ന ആരോപണം ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തെ തിരഞ്ഞെടുപ്പില്‍ സജീവമായില്ലെന്ന് പറഞ്ഞ് എന്‍.ഹരി പുറത്താക്കിയിരുന്നു. ഹരി വോട്ടുകച്ചവടം നടത്തിയെന്നായിരുന്നു ബിനുവിന്റെ ആരോപണം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 8489 വോട്ടും 2016 നിയമസഭയിലേക്കാള്‍ 6777 വോട്ടുമാണ് എന്‍.ഹരിക്ക് കുറഞ്ഞത്. കഴിഞ്ഞ നിയമസഭയില്‍ എന്‍.ഹരി തന്നെ നേടിയ 24821 വോട്ട് ഇത്തവണ 18,044 വോട്ടായി കുറഞ്ഞു.
Post Your Comments