കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പിന്നിലായതിനെ പരിഹസിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. ഹാസ്യരസത്തോടെയാണ് ബല്‍റാമിന്റെ പ്രതികരണം. ‘യു.പി.എ ഘടകകക്ഷി എന്‍.സി.പിക്ക് പാലാ മണ്ഡലത്തില്‍ വിജയം. നിയുക്ത എം.എൽ.എ മാണി സി കാപ്പന് അഭിനന്ദനങ്ങൾ. തല്‍ക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ’-എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും യു.പി.എ ഘടകകക്ഷിയായ എന്‍.സി.പിയുടെ അധ്യക്ഷന്‍ ശരത് പവാറും ഒരുമിച്ച് ഇരിക്കുന്ന ചിത്രവും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/vtbalram/posts/10156951208159139
മാണി സി.കാപ്പന്‍ എതിർ സ്ഥാനാര്‍ഥി ജോസ് ടോമിനെ 2,937 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. ആദ്യം വോട്ടെണ്ണിയ യുഡിഎഫിന്റെ ഉറച്ച കോട്ടയായ രാമപുരം കൈവിട്ടതോടെ തന്നെ ജോസ് ടോം പരാജയം മണത്തിരുന്നു.
അരനൂറ്റാണ്ടിന്റെ കേരള കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്തെറിഞ്ഞ തിരഞ്ഞെടുപ്പാണിത്. എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിജയമെന്നാണ് ഈ ഉപതിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. പാലാ മണ്ഡലം നിലവില്‍ വന്ന 1965 ന് ശേഷം ആദ്യമായാണ് കേരള കോണ്‍ഗ്രസിന് പുറത്തു നിന്ന് ഒരു എംഎല്‍എ ഇവിടെയുണ്ടാകുന്നത്. ഈ 54 വര്‍ഷക്കാലയളവിലും കെഎം മാണിയായിരുന്നു പാലായുടെ എംഎല്‍എ.
Post Your Comments