മൊറാദാബാദ്(ഉത്തര്‍പ്രദേശ്): അമിതമായി സ്റ്റിറോയിഡ് ഉപയോഗിച്ചതോടെ മാനസികനില തെറ്റിയ സല്‍മാന്‍ ഖാന്റെ മുന്‍ ബോഡിഗാര്‍ഡ് നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. വഴിയാത്രക്കാരെ അക്രമിക്കാന്‍ തുടങ്ങിയതോടെ അതിസാഹസികമായാണ് ഇയാളെ പോലീസ് കീഴടത്തിയത്. വ്യാഴാഴ്ച മൊറാദാബാദിലാണ് സംഭവം. സല്‍മാന്‍ ഖാന്റെ മുന്‍ ബോര്‍ഡിഗാര്‍ഡായിരുന്ന അനസ് ഖുറേഷിയാണ് കണ്ണില്‍ക്കണ്ടവരെയെല്ലാം തല്ലി ഭീതി സൃഷ്ടിച്ചത്. വാഹനങ്ങള്‍ക്കു നേരെ കല്ലെറിയുകയും കൈയില്‍ കിട്ടിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാറുകള്‍ തകര്‍ത്തുമായിരുന്നു ഇയാളുടെ അക്രമം. അസാമാന്യ കരുത്തുള്ള അനസ് ഖുറേഷിയെ ആളുകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തി ഏറെ നേരെ അനുനയ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ മീന്‍ പിടിക്കുന്ന വലിയ വലയും കയറും ഉപയോഗിച്ചാണ് പോലീസ് ഇയാളെ കീഴ്‌പ്പെടുത്തിയത്. പത്ത് ദിവസം മുമ്പാണ് ബോഡി ബില്‍ഡറായ അനസ് ഖുറേഷി സ്വദേശമായ മൊറാദാബാദിലെത്തിയത്. ഇവിടെ വെച്ചു നടന്ന ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയതില്‍ ഇയാള്‍ വളരയേറെ നിരാശനായിരുന്നു. തുടര്‍ന്ന് അമിതമായി സ്റ്റിറോയിഡ് ഉപയോഗിച്ചതോടെയാണ് മാനസിക വിഭ്രാന്തി കാണിച്ചു തുടങ്ങിയത്.
സ്റ്റിറോയിഡിന്റെ അമിത ഉപയോഗമാണ് ഇയാളുടെ മാനസികനില തെറ്റാനും ആക്രമാസക്തനാകാനും കാരണമെന്ന് പോലീസ് അറിയിച്ചു. ഇയാളെ മുഗള്‍പുര പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം മുമ്പ് ഇയാള്‍ സല്‍മാന്‍ ഖാന്റെ അംഗരക്ഷകരില്‍ ഒരാളായിരുന്നു. ഇപ്പോല്‍ മഹാരാഷ്ട്രയിലെ മന്ത്രിയുടെ സ്വകാര്യ അംഗരക്ഷകനാണ്. ഇതിന് മുന്‍പ് ബലാത്സംഗക്കേസില്‍ ഇയാള്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Post Your Comments