Latest NewsKeralaNews

പാലാ ഉപതെരഞ്ഞെടുപ്പ്: ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ; കണക്കുകൂട്ടലുകളുമായി മുന്നണികൾ

പാലാ: പാലാ ഉപതെരഞ്ഞടുപ്പ് വോട്ടെണ്ണൽ നിമിഷങ്ങൾക്കകം ആരംഭിക്കും. സ്ട്രോങ്ങ് റൂം തുറക്കുന്ന നടപടികളിലേക്ക് ഉദ്യോഗസ്ഥർ നീങ്ങിയിരുന്നു. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങളും. ആദ്യ ലീഡ് എട്ടരയോടെ പുറത്ത് വരും. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ മണ്ഡലത്തിലുള്ളത്. 14 ടേബിളുകളിലായാണ് എണ്ണുക. ആദ്യം രാമപുരം പഞ്ചായത്തും അവസാനം എലിക്കുളവുമാണ് എണ്ണുക. പത്തരയോടെ കെ.എം മാണിയ്ക്ക് ശേഷം പാലായെ ആര് പ്രതിനിധീകരിക്കുമെന്ന് അറിയാം.

ALSO READ: പാലാ ഉപതെരഞ്ഞെടുപ്പ്, ഫലസൂചന എട്ടരയോടെ

ഇരു മുന്നണികളും വിജയ പ്രതീക്ഷയില്‍ ആണ്. യു.ഡി.എഫ് വിജയം ആവര്‍ത്തിക്കുമെന്ന് ജോസ് ടോംമും, പാലായില്‍ ജയം ഉറപ്പെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പനും പറഞ്ഞു.

ALSO READ: LIVE BLOG: പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button