കൊല്‍ക്കത്ത: ബംഗാളിലെ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ 30ന്. ഭവാനിപൂര്‍, സംസര്‍ഗാനി, ജംഗിപൂര്‍ എന്നവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ മൂന്നിന് ആയിരിക്കും വോട്ടെണ്ണല്‍ നടക്കുക. മുഖ്യമന്ത്രി മമത ബാനര്‍ജി ഭവാനിപൂരില്‍ നിന്നുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും മത്സരിച്ച മമതാ ബാനര്‍ജി ബിജെപി നേതാവും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക് ഈ ഉപതിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടിവരും. കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് നീണ്ടു പോകുകയായിരുന്നു തിരഞ്ഞെടുപ്പ്. മമത അധികാരത്തില്‍ തുടരുന്നതിനു വേണ്ടി ഉപതിരഞ്ഞെടുപ്പ് നീട്ടികൊണ്ട് പോകുന്നതാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു.
ബംഗാള്‍ ഉപതിരഞ്ഞെടുപ്പിനൊപ്പം ഒഡീഷയിലെ പിപ്പിലിയിലും ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ, 31 നിയോജകമണ്ഡലങ്ങളിലും കൂടി ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതായിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
Post Your Comments