പൂനെ: ഭാര്യ ഒഴുകിപ്പോകുന്നത് കണ്ട് നിസാഹയനായി ഭര്‍ത്താവ്. പുനെയിലെ സഹകര്‍നഗര്‍ പ്രദേശത്തെ തങ്കേവാല കോളനി നിവാസിയായ സഞ്ജയ് റാണെ ഭാര്യയാണ് ഒഴുകിപ്പോയത്. കനത്ത മഴയെത്തുടര്‍ന്ന് ഇതിനോടകം 18 പേരാണ് പൂനെയില്‍ മരണപ്പെട്ടത്.
”ഞങ്ങളെല്ലാവരും വീട്ടില്‍ നിന്നു മാറാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. പെട്ടെന്ന് വലിയ മഴ വന്നു. എന്റ കണ്‍മുന്നില്‍ വെച്ച് അവള്‍ ഒഴുകിപ്പോയി. എനിക്കവളെ രക്ഷാക്കാനായില്ല. സമീപത്തു നിന്നു തന്നെ അവളുടെ മൃതദേഹം കണ്ടെത്തിയത്. ഞങ്ങളുടെ കുടുംബം മുഴുവന്‍ അതിന്റെ ആഘാതത്തിലാണ്”, പൂനെ നിവാസിയായ സജ്ഞയ് റാനേ പറയുന്നു. സഞ്ജയിയുടെ ഭാര്യ, 40 കാരിയായ ജ്യോത്സന റാണെ എന്ന വീട്ടമ്മയാണ് മരിച്ചത്.
കനത്ത കുത്തൊഴുക്കിനെ തുടര്‍ന്ന് വെള്ളപ്പൊക്കവും വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. പൂനെ നഗരത്തില്‍ ഇത് മൂന്നാമത്തെ രാത്രിയാണ് തോരാതെ മഴ പെയ്യുന്നത്. 53.1 മില്ലീ മീറ്റര്‍ മഴയാണ് ചുരുങ്ങിയ സമയം കൊണ്ട് പെയ്തത്. സമാനരീതിയില്‍ നഗരത്തില്‍ മഴ പെയ്തത് ജൂലായ് 19 നാണ്. 28.8 മില്ലീ മീറ്റര്‍ മഴയാണ് കേവലം 45 മിനിറ്റിനുള്ളില്‍ പെയ്തത്. പ്രളയബാധിത പ്രദേശങ്ങളില്‍ അടിയന്തിര സഹായം ഏര്‍പ്പാടാക്കിയതായും ദേശീയ ദുരന്തനിവാരണ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു.
Post Your Comments