കോട്ടയം: മാണി സി കാപ്പന്റെ ഇപ്പോഴത്തെ ലീഡ് നിലയിൽ ആശങ്കയില്ലെന്ന് .എം പി ബെന്നി ബെഹനാൻ പ്രതികരിച്ചു. ഇപ്പോൾ വോട്ട് എണ്ണിക്കൊണ്ടിരിക്കുന്നത് എൽ ഡി എഫിന് മേൽക്കൈ ഉള്ള മണ്ഡലങ്ങളിലാണ്. അതിനാൽ യാതൊരു ആശങ്കയും ഇല്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: പാലയ്ക്ക് പുറമെ ത്രിപുരയിലും ഛത്തീസ്ഗഡിലും യുപിയിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു
നിലവിൽ 1560 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ മുന്നിലാണ്. രാമപുരം പഞ്ചായത്തിലെ ആദ്യ റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ മാണി സി കാപ്പാനാണ് മുന്നില്‍. രണ്ടാം റൗണ്ട് എണ്ണുന്നു. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. 15 പോസ്റ്റല്‍ വോട്ടുകളും 14 സര്‍വീസ് വോട്ടുകളുമാണുള്ളത്. 15 പോസ്റ്റല്‍ വോട്ടുകളില്‍ മൂന്നെണ്ണം അസാധുവാണ്. ജോസ് ടോമിന് 4101 , മാണി സി കാപ്പന്‍ 4263, എന്‍ ഹരി – 1929 എന്നതാണ് നിലവിലെ വോട്ട് നില.
കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂർ, മുത്തോലി, പാലാ മുനിസിപ്പാലിറ്റി, മീനച്ചിൽ, കൊഴുവനാൽ എന്നീ ക്രമത്തിലാണ് വോട്ടെണ്ണൽ. എലിക്കുളം പഞ്ചായത്തിലെ ഏഴ് ബൂത്തുകൾ എണ്ണിത്തീരുമ്പോൾ പത്ത് മണിക്ക് മുമ്പായി വിജയിയെ അറിയാം. വി.വി പാറ്റ് ബാലറ്റുകൾ കൂടി എണ്ണിയശേഷമാകും അന്തിമ ഫലപ്രഖ്യാപനം.
Post Your Comments