Latest NewsKeralaNews

പാലാ ഉപതെരഞ്ഞെടുപ്പ്: കാപ്പൻ പാലാ പിടിക്കുമോ? ജോസ് കെ മാണി അടച്ചിട്ട മുറിയിൽ നേതാക്കളുമായി ചർച്ച നടത്തുന്നു

നിലവിൽ മാണി സി കാപ്പന്റെ ലീഡ് 3404 ആണ്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ശക്തമായ ലീഡിൽ മുന്നേറുമ്പോൾ കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി അടച്ചിട്ട മുറിയിൽ മറ്റ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുകയാണ്. മാധ്യമങ്ങളോട് പ്രതികരിക്കാൻ ജോസ് കെ മാണി തയ്യാറായില്ല.

നിലവിൽ മാണി സി കാപ്പന്റെ ലീഡ് 3404 ആണ് .ബിജെപിയുടെ വോട്ട് ചോര്‍ന്നിട്ടില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി പ്രതികരിച്ചു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് എല്‍ഡിഎഫ് മുന്നിലെത്തിയതെന്നും ഹരി പറഞ്ഞു.

യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളായ രാമപുരം, കടനാട്, മേലുകാവ് പഞ്ചായത്തുകളില്‍ വ്യക്തമായ ലീഡ് നേടാന്‍ എല്‍.ഡി.എഫിനായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ.എം മാണി ലീഡ് നേടിയ പഞ്ചായത്തുകളാണ് ഇവ.

shortlink

Related Articles

Post Your Comments

Related Articles


Back to top button