Latest NewsKeralaNews

പാലാ ആർക്കൊപ്പം; വോട്ടെണ്ണല്‍ ഇന്ന്‌

പാലാ: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്‌ ഫലം ഇന്നറിയാം. രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണലിനായി 14 മേശകള്‍ സജ്ജീകരിച്ചു. ഒന്നുമുതല്‍ എട്ടുവരെ മേശകളില്‍ 13 റൗണ്ടും ഒന്‍പതു മുതല്‍ 14 വരെ 12 റൗണ്ടും എണ്ണും. പോസ്റ്റല്‍ വോട്ടുകളും ഇടിപിബി സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. തുടര്‍ന്ന്‌ അഞ്ചു ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ എണ്ണും.

രാമപുരം, കടനാട്‌, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി, പാലാ മുനിസിപ്പാലിറ്റി, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം എന്നീ ക്രമത്തിലായിരിക്കും വോട്ടെണ്ണൽ. വോട്ടുനില നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്ററിന്റെ trend.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button