Latest NewsNewsIndia

ബാങ്കുകളിലെ പണലഭ്യതയെ കുറിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി : ബാങ്കുകളിലെ പണലഭ്യതയെ കുറിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കുകളില്‍ പണ ലഭ്യതയുടെ പ്രശ്നം ഇല്ലെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. സ്വകാര്യ ബാങ്ക് മേധാവികളുമായും ധനകാര്യ സ്ഥാപാന മേധാവികളുമായും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

റിസര്‍വ്വ് ബാങ്ക് നടപടി നേരിടുന്ന പഞ്ചാബ് മഹാരാഷ്ട കോപ്പറേറ്റീവ് ബാങ്കില്‍ നിക്ഷേപം ഉള്ളവരില്‍ ഭൂരിപക്ഷത്തിനും അത് പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ അനുവാദം നല്‍കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വായ്പകളില്‍ നല്ല വളര്‍ച്ചയുണ്ടാവുന്നുവെന്നാണ് ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ പറയുന്നത്. ചെലവ് കുറഞ്ഞ ഭവന നിര്‍മാണത്തിനുള്ള വായ്പകളിലും പുരോഗതിയുണ്ട്. വാണിജ്യ വാഹന വില്‍പന മെച്ചപ്പെടുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. രാജ്യത്തെ നിരവധി മൈക്രോ ഫിനാന്‍സ് കമ്പനികളുടെ പ്രതിനിധികള്‍ ഇന്ന് ഇവിടെ എത്തിയിട്ടുണ്ട്. പ്രതിസന്ധിയുള്ളതായി ആരും പറഞ്ഞില്ല. മറിച്ച് വളര്‍ച്ചയുടെ കഥകള്‍ മാത്രമാണ് അവര്‍ക്ക് പറയാനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button