Food & Cookery

നല്ല ചൂടോടെ തട്ടുകട ചിക്കന്‍ ദോശ 

 

തട്ടുകടയില്‍ നിന്ന് ദോശ കഴിക്കാന്‍ പലര്‍ക്കും കൊതിയാണ്. തട്ടുകട ചിക്കന്‍ ദോശ കഴിച്ചിട്ടുണ്ടോ? കിടിലം ടേസ്റ്റാണ്. നിങ്ങള്‍ക്ക് വീട്ടില്‍ നിന്നുതന്നെ ഉണ്ടാക്കാം..ചൂടോടെ കഴിക്കാം.

ചേരുവകള്‍

ദോശ മാവ്
എല്ലില്ലാത്ത കോഴി ഇറച്ചി 300 ഗ്രാം
കുരുമുളക് പൊടി 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
സവാള 2 എണ്ണം
തക്കാളി 1 എണ്ണം
പച്ചമുളക് 1 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിള്‍സ്പൂണ്‍
കറിവേപ്പില
മുട്ട 2 എണ്ണം
മുളകുപൊടി 1/2 ടീസ്പൂണ്‍
മല്ലിപൊടി 1/4 ടീസ്പൂണ്‍
ഗരംമസാല 1/4 ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

കഴുകി മുറിച്ചെടുത്ത ചിക്കനില്‍ കുരുമുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് മിക്സ് ചെയ്തു വേവിച്ചു എടുക്കണം. ഇത് തണുത്ത ശേഷം മിക്സിയില്‍ അരച്ചെടുക്കണം . മസാല തയാറാക്കാന്‍ ഒരു പാനില്‍ എണ്ണ ഒഴിച്ച് ഉള്ളിയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ഇട്ട് വഴറ്റി, ബ്രൗണ്‍ കളര്‍ ആകുമ്‌ബോള്‍ ഇതിലേക്ക് മുളകുപൊടിയും മല്ലിപൊടിയും ഗരംമസാലയും ഇട്ട് പച്ചമണം മാറുന്നത് വരെ ഇളക്കണം ഇനി ഇതിലേക്ക് തക്കാളി ഇട്ട് വെന്ത ശേഷം അരച്ച് വച്ചിരിക്കുന്ന ചിക്കനും ഇട്ട് ഇളക്കി എടുക്കാം. ഇനി ദോശ ചുടാന്‍ പാന്‍ വെച്ച് അതിലേക്ക് ദോശ മാവ് ഒഴിച്ച് പരത്തി അതിലേക്ക് ഒരു മുട്ട പൊട്ടിച്ചു ഒഴിച്ച് പരത്തിയ ശേഷം ചിക്കന്‍ മസാല ഇട്ട് കൊടുക്കാം . ഇനി ഇതു രണ്ടു സൈഡും തിരിച്ചിട്ട് ദോശ ചുട്ടെടുക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button