രാവിലെ ഉറക്കമുണര്‍ന്നാല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ രാവിലത്തെ മുഖ്യാഹാരം കഴിക്കുന്നതാണ് നല്ലത്. ആറുമണിക്ക് ഉണരുന്നവര്‍ എട്ടുമണിയോടെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. രാവിലെ വ്യായാമം ചെയ്യുന്നവര്‍ ഒരു ഗ്ലാസ് ജ്യൂസോ അല്ലെങ്കില്‍ ചായയോ കഴിക്കുന്നത് പ്രഭാത ഭക്ഷണമായി കരുതരുത്. ചായയും കാപ്പിയും അധികം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇവ കൂടുതല്‍ കഴിക്കുന്നത് വിശപ്പു കെടുത്തുകയേ ഉള്ളൂ. അവ തല്‍ക്കാലത്തേക്ക് ഊര്‍ജം നല്‍കുമെങ്കിലും അതിനെ ആശ്രയിച്ച് മുന്നോടു പോകാനാവില്ല.
പ്രഭാത ഭക്ഷണം അനാവശ്യമായി വച്ചു താമസിപ്പിക്കുന്നവരുമുണ്ട്. ഒരു ചായ, പിന്നെ എന്തെങ്കിലും ലഘു പാനീയം, രണ്ടു കഷണം ബ്രെഡ് അല്ലെങ്കില്‍ പഫ്‌സ് എന്നിങ്ങനെ പലതും കഴിച്ച് സമയം 12 മണി വരെ തള്ളി നീക്കും. പിന്നെ ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഒരുമിച്ചു കഴിക്കും. ഇത് ഒട്ടും ആരോഗ്യകരമല്ല. സ്‌നാക്‌സും ചായയും പാനീയങ്ങളും കഴിച്ച് കുടിച്ച് വയറു നിറച്ച് വൈകുന്നേരം വരെ ഇരുന്ന ശേഷം വൈകിട്ട് കട്ടിയില്‍ കഴിക്കുന്നത് ഒട്ടും ഗുണകരമല്ല. രാവിലെ തന്നെ നല്ലൊരു ബ്രേയ്ക്ക് ഫാസ്റ്റ് കഴിച്ചാല്‍ ഇടനേരങ്ങളില്‍ കാര്യമായി ഒന്നും കഴിക്കണമെന്ന് തോന്നുകയില്ല. ഇടനേരങ്ങളില്‍ നേരങ്ങളില്‍ ഒരു പഴമോ, പഴച്ചാറോ, നാരങ്ങാ വെള്ളമോ, സംഭാരമോ ഒക്കെ ശീലിക്കുന്നതില്‍ കുഴപ്പമില്ല.
Post Your Comments