Latest NewsNewsLife StyleHealth & Fitness

ബ്രെഡും ചായയും അല്ലെങ്കിൽ ചായക്കൊപ്പം ബിസ്കറ്റ് കഴിക്കുന്നവരാണോ നിങ്ങൾ? സൂക്ഷിക്കുക

രാവിലെ ബ്രേക്ക്ഫാസ്റ്റായി ബിസ്കറ്റ് കഴിക്കുന്ന ശീലവും അത്ര നല്ലതല്ല

രാവിലെ ചായയോ കാപ്പിയോ ഒരു കപ്പ് കുടിക്കുന്നവരാണ് പലരും. അതുപോലെ തന്നെ ബ്രെഡും ചായയും അല്ലെങ്കിൽ ചായക്കൊപ്പം ബിസ്കറ്റ് കഴിക്കുന്ന ശീലവും കൂടുതലാണ്. എന്നാൽ രാവിലെ ബ്രേക്ക് ഫാസ്റ്റായി ബ്രഡ് തിരഞ്ഞെടുക്കുന്നത് അത്ര നല്ലതല്ല. വൈറ്റ് ബ്രഡ് ആണ് കൂടുതൽ പേരും കഴിക്കുന്നത്. എന്നാൽ, റിഫൈൻഡ് കാര്‍ബോഹൈഡ്രേറ്റിനാല്‍ സമ്പന്നമായ വൈറ്റ് ബ്രഡ് പതിവാക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല.

read also: ഹെ​ൽ​മ​റ്റി​ൽ പാ​മ്പി​രി​ക്കു​ന്ന​ത​റിഞ്ഞില്ല: ഉ​ഗ്ര​വി​ഷ​മു​ള്ള അണലിയുമായി യുവാവിന്‍റെ യാത്ര

രാവിലെ ബ്രേക്ക്ഫാസ്റ്റായി ബിസ്കറ്റ് കഴിക്കുന്ന ശീലവും അത്ര നല്ലതല്ല. ബ്രഡ് പോലെ തന്നെ റിഫൈൻഡ് കാര്‍ബിന്‍റെ സ്രോതസാണ് ബിസ്കറ്റ്. വെറുംവയറ്റില്‍ പതിവായി ഇത് കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

സോസേജ്, സലാമി, ബേക്കണ്‍ തുടങ്ങി ഉയര്‍ന്ന അളവില്‍ ഉപ്പും കൊഴുപ്പുമെല്ലാം അടങ്ങിയ ഭക്ഷണങ്ങളും വെറുംവയറ്റില്‍ ഇവ കഴിക്കുന്നത് പതിവാക്കുന്നത് ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പാക്കറ്റില്‍ വരുന്ന കോണ്‍ഫ്ളേക്സ് പോലുള്ള സാധനങ്ങള്‍ പരസ്യങ്ങൾ കണ്ടു രാവിലെ ബ്രേക്ക്ഫാസ്റ്റായി പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ, ഈ ഉത്പന്നങ്ങളില്‍ അനാവശ്യമായ കൊഴുപ്പോ ഷുഗറോ അടങ്ങിയിരിക്കാൻ സാധ്യതയുള്ളതിനാൽ ഇവ പതിവാക്കുന്നതും അനാരോഗ്യത്തിന് കാരണമാകും.

പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്തതാണ്. രാവിലെ കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ എനർജിയ്ക്ക് കൂടി ആവശ്യമായവയാണ്. മുട്ട, ഓട്ട്സ്, പനീര്‍, നേന്ത്രപ്പഴം, നട്ട്സ് എന്നിവ ബ്രേക്ക്ഫാസ്റ്റായി കഴിക്കാവുന്ന ആരോഗ്യകരമായ വിഭവങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button