കൊല്ലം: പ്രകൃതി അമ്മയാണ്, പ്രകൃതി മാതാവിന്റെ മക്കളായ നമ്മൾ അമ്മയുടെ നെഞ്ചിൽ സദാ ചവിട്ടികൊണ്ടിരിക്കുകയാണ്. സംസ്കാരം മറന്ന ഉല്ലാസമല്ല നമുക്ക് ആവശ്യം, സംസ്കാരത്തെ വളർത്തുന്ന ഉല്ലാസമാണ് വേണ്ടത്. മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.
അമൃത വർഷം 66 ന്റെ ഭാഗമായി സംഘടിപ്പിച്ച സത് സംഗത്തിൽ സംസാരിക്കുകയായിരുന്നു അമ്മ. സ്വന്തം മുറിയുടെ മേൽക്കൂരയുടെ ദ്വാരത്തിൽ കൂടി കാണുന്ന ആകാശത്തെ നോക്കി ഒരു കുട്ടി പറയുന്നു ഇതെന്റെ ആകാശം ആണ്, ഇതുപോലെയാണ് പ്രകൃതിയെ നാം ചെറുതാക്കി കാണുന്നതെന്ന് അമ്മ പറഞ്ഞു.
ഇന്ത്യയിൽ മദ്യപാനത്തിന്റെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്തു ആണ്. സംസ്കാരം മറന്ന ഉല്ലാസം അല്ല നമുക്ക് ആവശ്യം സംസ്കാരത്തെ വളർത്തുന്ന ഉല്ലാസം ആണ് വേണ്ടത്. സമൂഹത്തിൽ മൂല്യങ്ങളെ വളർത്താനുള്ള അവസരങ്ങൾ ആകണം ഓരോ ആഘോഷവും എന്നും അമ്മ പറഞ്ഞു. ജീവിതത്തിൽ മൂല്യങ്ങൾക്ക് അർഹിക്കുന്ന സ്ഥാനം നൽകിയില്ലെങ്കിൽ നമ്മുടെ ജീവിതം ചിതൽ പിടിച്ച തടി പോലെ പാഴായി തീരും. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള കരുത്തു നമുക്ക് ഉണ്ടാവില്ല. അത് കൊണ്ടാണ് ഋഷിമാർ ധർമ്മ ബോധത്തിന് പ്രാധാന്യം നൽകിയത്. സമൂഹവുമായി ബന്ധപ്പെടാൻ ധർമ്മ ബോധം കൂടിയേ തീരു.
Post Your Comments