കാത്തിരിപ്പുകൾക്കൊടുവിൽ ഷവോമി റെഡ്മീ 7എയുടെ പിന്‍ഗാമിയായ റെഡ്മീ 8എ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ടൈപ്പ് സി ചാര്‍ജിംഗ് സംവിധാനത്തോടെ എത്തുന്ന ഏറ്റവും വിലകുറഞ്ഞ ഫോണ്‍ എന്ന നേട്ടം റെഡ്മീ 8എയ്ക്ക് സ്വന്തം. 6.21 ഇഞ്ച് എച്ച്ഡി 720×1520 പിക്സൽ സ്ക്രീന്‍ റെസല്യൂഷന്‍ ടിഎഫ്ടി ഡിസ്പ്ലേ, ഗോറില്ല ഗ്ലാസ് 5 സംരക്ഷണം, സ്നാപ് ഡ്രാഗണ്‍ 439 ഒക്ടാകോര്‍ പ്രോസസ്സർ, സോണിയുടെ ഐഎംഎക്സ് 363 സെന്‍സറോട് കൂടിയ 12 എംപി പിന്‍ക്യാമറ, 8എംപി എഐ സെല്‍ഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, .എഐ ഫേസ് അണ്‍ലോക്ക്, വയര്‍ലെസ് എഫ്എം റേഡിയോ എന്നിവ പ്രധാന പ്രത്യേകതകൾ.
മിഡ് നൈറ്റ് ബ്ലാക്ക്, ഓഷ്യന്‍ ബ്ലൂ, സണ്‍സൈറ്റ് റെഡ് എന്നീ നിറങ്ങളിലെത്തുന്ന ഫോണിന്റെ 2ജിബി+32ജിബി ഇന്‍റേണല്‍ മെമ്മറി ഫോണിന് 6,499 രൂപയും, 3ജിബി റാം+32ജിബി ഇന്‍റേണല്‍ മെമ്മറി ഫോണിന് 6,999 രൂപയാണ് വില. സെപ്തംബര്‍ 29ന് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേ സെയിലിലൂടെ ഫോൺ സ്വന്തമാക്കാം. എംഐ.കോമിലും ഈ ഫോണ്‍ വാങ്ങാൻ സാധിക്കും.
Post Your Comments