പഞ്ചസാര ചേര്‍ത്തതോ കൃത്രിമമായി മധുരം ചേര്‍ത്തതോ ആയ ശീതളപാനീയങ്ങള്‍ സ്ഥിരമായി കുടിക്കുന്നവരില്‍ നേരത്തെയുള്ള മരണ സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍.പഞ്ചസാര മധുരമുള്ള ശീതളപാനീയങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്തി പകരം ആരോഗ്യകരമായ മറ്റ് പാനീയങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
ശീതളപാനീയങ്ങളെ സംബന്ധിച്ച് ഈ വര്‍ഷം പബ്ലിഷ് ചെയ്ത മൂന്നാമത്തെ ഏറ്റവും വലിയ പഠനറിപ്പോര്‍ട്ടിലാണ് ഇത്തരം ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.വെള്ളമാണ് ഏറ്റവും ഉത്തമം എന്നും പറയുന്നു.അതേസമയം കൃത്രിമ മധുരങ്ങളില്‍ ആരോഗ്യത്തെ ബാധിക്കുന്ന ഘടകം ഏതാണെന്നു കണ്ടെത്താന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നു ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറിലെ ഗവേഷകനായ ഡോ. നീല്‍ മുര്‍ഫി പറയുന്നു.
ശരാശരി 50 വയസ്സിന് മുകളില്‍ പ്രായമുള്ള 10 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഈ പഠനങ്ങളില്‍ നിന്നുമാണ് കണ്ടെത്തലുകള്‍. എന്നിരുന്നാലും, ഈ പഠനത്തിനും നിരവധി പരിമിതികളുണ്ട്. പഠനത്തിന്റെ ഭാഗമായവരോട് ജീവിതശൈലിയെക്കുറിച്ചും അവര്‍ ഉപയോഗിക്കുന്ന ശീതളപാനീയങ്ങളെകുറിച്ചും ഒരുഘട്ടംവരെ മാത്രമാണ് ചോദിച്ചിരുന്നത്. മാത്രവുമല്ല, വിവരങ്ങള്‍ അവര്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയുമായിരുന്നു അവലംബിച്ചിരുന്നത്.
Post Your Comments