ന്യൂയോര്‍ക്ക്: വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോര്‍ക്കില്‍ നടക്കുന്ന ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്‌നങ്ങളും പൊരുത്തപ്പെടും. നിങ്ങളുടെ സാങ്കേതിക വിദ്യയ്ക്കും ഞങ്ങളുടെ പ്രാഗത്ഭ്യത്തിനും ലോകത്തെ തന്നെ മാറ്റി മറിക്കാനാകും. നിങ്ങളുടെ ആവരണവും ഞങ്ങളുടെ നൈപുണ്യവും ആഗോള സാമ്പത്തിക വളര്‍ച്ചയെ വേഗത്തിലാക്കും. വിസ്താരമുള്ള ഒരു വിപണിയാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ നിങ്ങള്‍ ഇന്ത്യയിലേക്ക് വരണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യത്തോടെയുള്ള ദേശത്ത് നിക്ഷേപിക്കാനാണ് നിങ്ങള്‍ ഒരുങ്ങുന്നതെങ്കില്‍ ഇന്ത്യയിലേക്ക് വരണം. നിക്ഷേപകര്‍ക്ക് അനുയോജ്യമായ ലക്ഷ്യസ്ഥാനമാണ് ഇന്ത്യയെന്നും അവിടേക്ക് കടന്ന് വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments