Latest NewsIndiaNews

നാരദാ കേസ്; അറസ്റ്റ് നടപടികൾ ആരംഭിച്ച് സിബിഐ, മമത ബാനർജിക്ക് തിരിച്ചടി

ന്യൂഡൽഹി: നാരദാ കേസിൽ സിബിഐ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ എസ് എം എച്ച് മിർസയെ ആണ് സിബിഐ അറസ്റ്റ് ചെയ്‌തത്‌. അറസ്റ്റിലായ മിർസയെ വൈദ്യപരിശോധനക്ക് ശേഷം സിബിഐ കോടതിയിൽ ഹാജരാക്കി. ശാരദ ചിട്ടി തട്ടിപ്പ് കേസിന് പിന്നാലെ നാരദാ കേസിലും നടപടി ആരംഭിച്ചത് മമത ബാനർജിക്ക് കടുത്ത തിരിച്ചടിയായിരിക്കുകയാണ്.

തൃണമൂൽ കോൺഗ്രസ്സിലെ നിരവധി നേതാക്കൾ ഉൾപ്പെടുന്ന കേസിന് ആസ്പദമായ വിവരങ്ങൾ 2016ൽ പുറത്തുകൊണ്ടുവന്നത് സ്വകാര്യ മാധ്യമമായ നാരദ ന്യൂസ് ആയിരുന്നു. നിലവിലില്ലാത്ത കമ്പനിക്ക് കോഴ വാങ്ങി ആനുകൂല്യങ്ങൾ നൽകാൻ അഴിമതി നടത്തിയെന്നായിരുന്നു കേസ്. ഇതോടെ പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടികൾ ആരംഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button