നീലേശ്വരം : പൊലീസ് കൈകാണിച്ചിട്ടും സ്കൂട്ടര്‍ നിര്‍ത്താതെ യുവതി . മുഖം മറച്ച യുവതി പാഞ്ഞത് ഓവര്‍ സ്പീഡിലും. യുവതിയ്ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. KL 60 P 9455 നമ്പര്‍ സ്കൂട്ടര്‍ ഉടമയ്ക്കെതിരെയാണ് കേസ്. നീലേശ്വരം ചിറപ്പുറം സ്വദേശിനിയായ ഇവര്‍ പടന്നക്കാട്ടാണ് താമസം. ചൊവ്വാഴ്ച രാവിലെ സിഐ: എം.എ.മാത്യുവിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടക്കുന്നതിനിടെയാണ് ഹെല്‍മറ്റ് ധരിക്കാതെയും തലയും മുഖവും ഷാളു കൊണ്ട് മറച്ചും യുവതി സ്കൂട്ടര്‍ ഓടിച്ചെത്തിയത്. സിഐ കൈകാണിച്ചതോടെ നിര്‍ത്താതെ ഓടിച്ചു പോയി. പൊലീസും പിന്തുടര്ന്നു.
നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി അക്രമാസക്തയായെന്നു പൊലീസ് പറഞ്ഞു. പൊലീസിനും സംഭവത്തില്‍ ഇടപെട്ട നാട്ടുകാര്‍ക്കും ഓട്ടോഡ്രൈവര്മാര്ക്കുമെതിരെ കയ്യേറ്റത്തിനും മുതിര്‍ന്നു.
ഈ പരാക്രമങ്ങളെല്ലാം പൊലീസ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. വനിതാ പൊലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനും രേഖകള്‍ വാഹനത്തില്‍ സൂക്ഷിക്കാത്തതിനുമാണു കേസ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫിസിലെത്തിയ യുവതി നീലേശ്വരം സിഐക്കെതിരെ ഡിവൈഎസ്പി: പി.കെ.സുധാകരനു പരാതി നല്‍കിയിട്ടുണ്ട
Post Your Comments