കൊച്ചി: തീരദേശ പരിപാലന നിയമ ലംഘനത്തിന്റെ പേരില്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലെ കുടിവെള്ള വിതരണം നിര്‍ത്തി. മൂന്ന് ഫ്ളാറ്റുകളിലെ കുടിവെള്ള വിതരണമാണ് നിര്‍ത്തിയത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ ലിഫ്റ്റും നിലച്ചിരിക്കുകയാണ്. കനത്ത പൊലീസ് കാവലിൽ ഇന്നു പുലർച്ചെ മൂന്നു മണിക്കാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.
ജലവിതരണം വിച്ഛേദിക്കാന്‍ വാട്ടര്‍ അഥോറിറ്റിക്കു മരട് നഗരസഭ നേരത്തെ കത്തു നല്‍കിയിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് ഉടമകൾ പ്രതികരിക്കുന്നത്. മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള സമയക്രമം സർക്കാർ തീരുമാനിച്ചു. ഇനിയും ചെറിയ മാറ്റങ്ങൾക്കു സാധ്യതയുണ്ട്. ഈ മാസം 29 മുതൽ ഒക്ടോബർ 3 വരെ താമസക്കാരെ ഒഴിപ്പിക്കും (സമീപത്തെ താമസക്കാരെയും സുരക്ഷാകാരണങ്ങളാൽ ഒഴിപ്പിക്കും).11ന് പൊളിച്ചുതുടങ്ങും. മൂന്നു മാസം കൊണ്ടു നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.
Post Your Comments