കെന്റക്കി: ഇന്ധനം നിറയ്ക്കാനായി ഗ്യാസ് സ്റ്റേഷനില്‍ കാര്‍ നിര്‍ത്തിയ കെന്റക്കിയിലെ ഒരു വനിതാ ഡ്രൈവര്‍ ഞെട്ടി. വെറുതേ ഞെട്ടിയെന്ന് മാത്രമല്ല, ശരിക്കും പരിഭ്രാന്തയായി. വാഹനത്തിനുള്ളില്‍ നിന്നും ഒരു സ്ത്രീ പുറത്തേക്ക് ചാടി. സത്യത്തില്‍ അങ്ങനെയൊരാള്‍ ആ വാഹനത്തിനുള്ളിലുണ്ടായിരുന്നത് ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല.
യുവതി ഗ്യാസ് സ്റ്റേഷനില്‍ വാഹനം നിര്‍ത്തിയപ്പോള്‍ കാറിന്റെ ബൂട്ട് തുറന്നിരിക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അത് മുറുകെ അടയ്ക്കുന്നതിനായി വാഹനത്തിനടുത്തേക്ക് നീങ്ങിയപ്പോഴാണ് അകത്തുനിന്നും ഒരു സ്ത്രീ ചാടിയിറങ്ങുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടത്.
വനിതാ ഡ്രൈവര്‍ പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ അജ്ഞാതയായ ആ യാത്രക്കാരി ഓടി രക്ഷപെടുകയായിരുന്നു. അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയായിരിക്കാം ഇവരെന്ന് പോലീസ് ആദ്യം സംശയിച്ചെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആ യുവതിയല്ലെന്ന് മനസിലാക്കുകയായിരുന്നു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കാട്ടിലൂടെ നടക്കുന്നതിനിടയിലാണ് ഇവര്‍ക്ക് പരിക്കേറ്റതെന്നും ശേഷം വാഹനത്തില്‍ കയറി ഒളിക്കുകയായിരുന്നുവെന്നും വ്യക്തമായി.
Post Your Comments