Latest NewsIndia

കശ്മീര്‍ നിയമസഭയില്‍ 24 സീറ്റുകള്‍ പാക് അധിനിവേശ കാശ്‌മീരിനായി മാറ്റിവച്ചിട്ടുണ്ടെന്ന് ഒന്നും വിട്ടുപറയാതെ പറഞ്ഞ് രാജ്‌നാഥ് സിംഗ്

ദീന്‍ദയാല്‍ ഉപാധ്യായയുടെ 103ാം ജന്മവാര്‍ഷിക പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാന്‍ അധിനിവേശ കശ്മീരിന്റെ നിലനില്‍പ്പ് തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും പാകിസ്ഥാന്‍ അത് ബലമായി പിടിച്ചടക്കിയതാണെന്നും വീണ്ടും ആവർത്തിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗ്. ഇന്നും ജമ്മു കശ്മീര്‍ നിയമസഭയില്‍ 24 സീറ്റുകള്‍ പിഒകെക്കായി മാറ്റിവെച്ചിട്ടുണ്ട്, ഇതിനപ്പുറം ഞാന്‍ പറയില്ല, രാജ്‌നാഥ് സിംഗ് പറഞ്ഞു.ദീന്‍ദയാല്‍ ഉപാധ്യായയുടെ 103ാം ജന്മവാര്‍ഷിക പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി നേതാവ് അലി അക്ബറിനെതിരെ പോലിസില്‍ പരാതി

‘ഞാന്‍ പാകിസ്ഥാനോട് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1971 ല്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. 1971 ലെ തെറ്റ് ആവര്‍ത്തിക്കരുതെന്ന് ഞാന്‍ അവരോട് ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം നിങ്ങള്‍ പാക് അധീന കശ്മീരില്‍(പിഒകെ) നടക്കാന്‍ പോകുന്നത് എന്തെന്ന് അറിയും.’ രാജ്‌നാഥ് സിംഗ് പറഞ്ഞു. 1971 ലെ തെറ്റ് പാകിസ്ഥാന്‍ ആവര്‍ത്തിക്കരുതെന്നും പാക്കിസ്ഥാന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button