ന്യൂഡല്‍ഹി: ഡി.കെ. ശിവകുമാറിനെ സന്ദർശിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും കെ.സി. വേണുഗോപാലും. വ്യാഴാഴ്ച തിഹാര്‍ ജയിലിലെത്തിയാണ് ഇവർ ശിവകുമാറിനെ കാണുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സെപ്റ്റംബര്‍ മൂന്നിന് അറസ്റ്റിലായ ഇദ്ദേഹം തിഹാര്‍ ജയിലില്‍ ജുഡീഷല്‍ കസ്റ്റഡിയിലാണ്. ഒക്ടോബര്‍ ഒന്നുവരെയാണ് ജുഡീഷല്‍ കസ്റ്റഡിയുടെ കാലാവധി.
2017 ഓഗസ്റ്റില്‍ അന്ന് കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്നും കണ്ടെടുത്ത എട്ടു കോടിയിലധികം രൂപയില്‍ ഏഴു കോടി കള്ളപ്പണം ആണെന്നാണ് കണ്ടെത്തിയത്. അതേസമയം തന്റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാർ വ്യക്തമാക്കിയത്.
Post Your Comments