Latest NewsKeralaNewsKauthuka Kazhchakal

നമ്മള്‍ വെറുതെ കളയുന്ന ചകിരിക്ക് ആമസോണിലെ വില കേട്ടാല്‍ ഞെട്ടും

തിരുവനന്തപുരം• നമ്മളില്‍ പലരും തേങ്ങ പൊതിച്ച ശേഷം വെറുതെ കളയുന്ന ഒന്നാണ് ചകിരി. എന്നാല്‍ ഈ ചകിരിയുടെ കച്ചവടം ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റായ ആമസോണില്‍ അമ്പരപ്പിക്കുന്ന വിലയ്ക്കാണ് നടക്കുന്നത്.

400 ഗ്രാം ചകിരിക്ക് ആമസോണിലെ വില 400 രൂപയാണ്. 999 രൂപയുടെ ചകിരി 60 ശതമാനം ഡിസ്കൌണ്ടില്‍ നല്‍കുന്നുവെന്നാണ് ആമസോണിലെ ലിസ്റ്റിംഗ് പറയുന്നത്. അതായത് ഇപ്പോള്‍ 400 ഗ്രാം ചകിരി വാങ്ങിയാല്‍ 599 രൂപ ലാഭിക്കാമത്രേ..! ബി.എസ്.ഡി ഓര്‍ഗാനിക്സ് എന്ന ഒരു സെല്ലറാണ് ചകിരി ആമസോണില്‍ വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

200 ഗ്രാമിന്റെ പായ്ക്കറ്റും ലഭ്യമാണ്. 56 ശതമാനം ഓഫറില്‍ 188 രൂപയ്ക്കാണ് വില്പന.

ചകിരി മാത്രമല്ല ചിരട്ടയും, മരച്ചീനിയും, നാടന്‍ ചേമ്പും വരെ വരെ ആമസോണില്‍ വില്പനയ്ക്കുണ്ട്.

ചിരട്ട കൊണ്ടുണ്ടാക്കിയ രണ്ട് ബൗളിന് 999 രൂപ നല്‍കണം. അതേസമയം, ഒരെണ്ണം മറ്റൊരു സെല്ലര്‍ വില്‍ക്കുന്നത് 750 രൂപയ്ക്കാണ്.

അതുപോലെ ഒരു കിലോ മരച്ചീനിയ്ക്ക് 250 രൂപയാണ്. 400 ഗ്രാം നാടന്‍ ചേമ്പിന് 599 രൂപയാണ് ആമസോണിലെ വില. അതും 18% ഡിസ്കൗണ്ടില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button