ഹൈദരാബാദ്: ട്രെഡ്മിൽ നടത്തത്തിനിടെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ചിത്രങ്ങൾ വരച്ചു തീർത്ത് ഗിന്നസ് ബുക്കിൽ ഇടം നേടി ചിത്രകാരൻ ഹർഷ. പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ ബലികഴിച്ച ധീരജവാന്മാർക്കുള്ള ആദരമായാണ് താൻ ചിത്രം വരച്ചതെന്ന് ഹൈദരാബാദ് സ്വദേശിയായ ഇദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ റെക്കോർഡ് ബുക്കിലും ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ഗിന്നസ് ബുക്കിലും തന്റെ പ്രകടനം ഇടം നേടിയതായും ഹർഷ കൂട്ടിച്ചേർത്തു.
ട്രെഡ്മില്ലിൽ നടന്നു കൊണ്ട് 45 അമേരിക്കൻ പ്രസിഡന്റുമാരുടെ ചിത്രം വരയ്ക്കാനുള്ള പരിശ്രമത്തിലാണ് താനെന്നും അതിനായി പരിശീലനം ആരംഭിച്ചു കഴിഞ്ഞതായും ഹർഷ പറയുന്നു. അടുത്തയിടെ ദുബായ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ക്ഷണിക്കപ്പെട്ട് ദുബായിലെത്തിയ ഹർഷ ദുബായ് രാജാവിന്റെ ഛായാചിത്രം വരച്ച് ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ചിത്രകാരൻ എന്ന പദവിയും നേടിയിരുന്നു.
Post Your Comments