Latest NewsIndia

വിഘടനവാദികളെ തുരത്താന്‍ വ്യാപക റെയ്ഡ്; കശ്മീരില്‍ അര്‍ധസൈനിക സേനയെ വിന്യസിച്ച് കേന്ദ്രം

ജമ്മു കശ്മീരില്‍ വിഘടനവാദികള്‍ക്കെതിരായ നടപടികള്‍ക്ക് പിന്നാലെ അടിയന്തരമായി സംസ്ഥാനത്ത് 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ച് കേന്ദ്രം.പുല്‍വാമ ഭീകരാക്രമണം നടന്നതിനു പിറകെ കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന പ്രത്യേക സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. വിഘടനവാദികളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം രാത്രി റെയ്ഡ് നടന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ അടിയന്തര നോട്ടീസ് പ്രകാരമാണ് 100 കമ്പനി സേനയെ ശ്രീനഗറിലേക്ക് വ്യോമമാര്‍ഗം എത്തിച്ചത്.

റെയ്ഡിനിടെയാണ് വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ കസ്റ്റഡിയിലെടുത്തത്. ജമാഅത്തെ ഇസ്‌ലാമി നേതാവ് അബ്ദുല്‍ ഹാമിദ് ഫയാസ് ഉള്‍പ്പെടെയുള്ളവരും അറസ്റ്റിലായിട്ടുണ്ട്.അതിനുശേഷം സംസ്ഥാനത്ത് പ്രത്യേകിച്ച് കശ്മീര്‍ താഴ്‌വരയില്‍ സാഹചര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് വിഘടനവാദികളെ അടിച്ചമര്‍ത്താന്‍ കേന്ദ്രം നടപടികള്‍ ആരംഭിച്ചത്.കഴിഞ്ഞ ദിവസം പുല്‍വാമ ഭീകരാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവിട്ട് ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പാക് തീവ്രവാദ സംഘടന ജയ്‌ശെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button