Latest NewsKeralaIndia

കനത്ത മഴ : വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

CBSE, ICSE തുടങ്ങിഎല്ലാ സിലബസിലുമുള്ള വിദ്യാലയങ്ങള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും.

കൊല്ലം : കനത്ത മഴയെത്തുടര്‍ന്ന് കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നഗരസഭ പരിധിയിലുള്ള വിദ്യാലയങ്ങള്‍ക്കാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.CBSE, ICSE തുടങ്ങിഎല്ലാ സിലബസിലുമുള്ള വിദ്യാലയങ്ങള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും. അങ്കണവാടികള്‍ തുറക്കുമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് അവധിയായിരിക്കും.

നഴ്‌സസ് സംഘടനയിലെ തട്ടിപ്പ് നിസാരമായി കാണാന്‍ കഴിയില്ല, വീണ്ടും വിമർശനവുമായി ഹൈക്കോടതി

കനത്ത മഴ മൂലം ഇന്നലെ രാത്രി മുതല്‍ കൊല്ലം നഗരപരിധിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലും ഇപ്പോഴും മഴ തുടരുന്ന സാഹചര്യത്തിലുമാണ് അവധി. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വ്വകലാശാല/ബോര്‍ഡ്/പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. ഇന്നത്തെ അവധി മൂലം നഷ്ടപ്പെടുന്ന അദ്ധ്യയന ദിനത്തിന് പകരം അദ്ധ്യയന ദിവസം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതര്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button