Latest NewsKeralaIndia

മലപ്പുറത്ത് 12 വയസ്സുകാരിയെ 30 ഓളം ആളുകള്‍ രണ്ടുവർഷമായി നിരന്തര പീഡനം : പണത്തിനായി കാഴ്ചവെച്ചത് പിതാവ് : സംഭവം പുറത്തറിഞ്ഞത് പെൺകുട്ടിയുടെ അലറിക്കരച്ചിൽ അയൽക്കാർ സ്‌കൂളിൽ അറിയിച്ചതോടെ

പണം നല്‍കി പിതാവിന്റെ സുഹൃത്താണ് ആദ്യം പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.

പീഡനം എന്താണെന്നു പോലും തിരിച്ചറിയാത്ത ഒരു പെൺകുട്ടി അനുഭവിച്ചത് അതി ക്രൂരമായ ലൈംഗിക പീഡനം. മലപ്പുറത്ത് 12 വയസ്സുള്ള പെണ്‍കുട്ടിയെ 30 ഓളം ആളുകള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്‌തെങ്കിലും കേരളത്തിൽ അതിന്റെ അലയൊലികൾ ഇല്ല. രണ്ടു വര്‍ഷത്തിനിടയിലാണ് ഇത്രയും ആളുകള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടി പല തവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഞായറാഴ്ച്ച നടത്തിയ വൈദ്യ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പണം നല്‍കി പിതാവിന്റെ സുഹൃത്താണ് ആദ്യം പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.

‘ഓണ്‍ലൈന്‍ പെണ്‍വാണിഭം’ വീണ്ടും സജീവമായി കേരളത്തിൽ ; വിദ്യാര്‍ത്ഥികള്‍ മുതല്‍ നടികള്‍ വരെ ലഭിക്കുമെന്ന് വാഗ്ദാനം

തിരൂരില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബം വാടകയ്ക്ക് താമസിച്ചു വരികയാണ്. ഇവരുട വീട്ടില്‍ നിന്നും പല രാത്രികളിലും പെണ്‍കുട്ടിയുടെ കരച്ചിലും ആക്രോശങ്ങളും കേള്‍ക്കാന്‍ തുടങ്ങിയതോടെ അയല്‍വാസികളില്‍ ഒരാള്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെ കൗണ്‍സിലറോട് നടത്തിയ വെളിപ്പെടുത്തലിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പിതാവിന്റെ സുഹൃത്ത് മുതല്‍ പലരും കൂട്ടിയെ ശാരീരികമായി പീഡിപ്പിച്ചു വരികയാണ്. പണത്തിനു വേണ്ടി പിതാവ് ഉള്‍പ്പടെയുള്ള ആളുകള്‍ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച്ചവെച്ചതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.നിരന്തര പീഡനം മൂലം പലപ്പോഴും കുട്ടിക്ക് സുഖമില്ലാതാകുകയും സ്‌കൂളിൽ പോകാൻ സാധിക്കാതാകുകയും ചെയ്തു

പെണ്‍കുട്ടിയെ സ്‌കൂളില്‍ അമ്മ തന്നെ കൊണ്ടുവന്ന് വിടുകയും തിരിച്ച്‌ വിളിച്ചോണ്ട് പോവുകയുമായിരുന്നു. കൂടാതെ ഭയം മൂലം പെണ്‍കുട്ടി ആരോടും സംസാരിച്ചിരുന്നുമില്ല. പിതാവിന് ജോലി ഇല്ലെന്നും രോഗാവസ്ഥയില്‍ കിടക്കുന്ന അമ്മൂമ്മയുള്‍പ്പടെയുള്ള കുടുംബമാണ് തന്റേത്. വാടക വീട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്. വാടക കൊടുക്കാനുള്ള വരുമാനം പോലും തന്റെ കുടുംബത്തിനില്ല. പിതാവിനെ അറസ്റ്റ് ചെയ്താല്‍ കുടുംബത്തിന്റെ സഹായത്തിനായി പിന്നെ ആരും ഉണ്ടാകില്ലെന്നും പെണ്‍കുട്ടി കൗണ്‍സിലറെ അറിയിച്ചു.അതേസമയം പെണ്‍കുട്ടിയോടുള്ള ഇത്രയും പേരുടെ പെരുമാറ്റം തന്നെ എന്തായിരുന്നെന്ന് പെണ്‍കുട്ടിക്ക് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് കൗണ്‍സിലര്‍ പറഞ്ഞു.

“ഞങ്ങളെ അറസ്റ്റ് ചെയ്തത് ഇങ്ങനെയാണ്, ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞ് , നാല് പേർ ചേർന്ന് തൂക്കിയെടുത്ത്‌ ഒറ്റയേറാണ് പോലീസ് വാഹനത്തിലേക്ക്… അതിന്റെ നൊമ്പരം ശരീരത്തിൽ ഇന്നുമുണ്ട് വിട്ടുമാറാതെ..: പിറവം പള്ളിയിലെ അറസ്റ്റോ??”

ജോലി ഇല്ലാത്ത പിതാവ് ആദ്യം ഭാര്യയെ ലൈംഗിക വൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നു. അതിനുശേഷമാണ് പെണ്‍കുട്ടിയിലൂടെ പണം ഉണ്ടാക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ അറിയിച്ചു.ഇയാളെ കൂടാതെ രണ്ടു പേര്‍ക്കുമെതിരേയും പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മലപ്പുറം ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് പി.പി. ഷംസു അറിയിച്ചു. തിരുരങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദ് ഇബ്രാഹിം സ്ഥലതെത്തി പിതാവിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

അതിനിടെ തന്റെ കുടുംബത്തിന് എതിരേയുള്ള ഈ ആരോപണങ്ങളെല്ലാം തെറ്റാണ്. അയല്‍ക്കാര്‍ കെട്ടിച്ചമച്ചത് ആണെന്നും മകളെ തിരിച്ചു നല്‍കണമെന്നും പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. ആ അമ്മയെ അവൾക്ക് ഇപ്പോഴും ജീവനാണ്… ഷെൽട്ടർ ഹോമിലേക്ക് മാറ്റുമ്പോൾ കൈത്തണ്ടയിൽ അമ്മ എന്ന് അവൾ മുറിവായി എഴുതി വെച്ചിട്ടുണ്ട്…. ഒരു കുഞ്ഞു വീടിൻറെ ചിത്രത്തോടൊപ്പം വാടക വീടിൻറെ വാതിലിൽ സോറി ‘അമ്മ എന്ന് അവൾ കുറിച്ചിട്ടുണ്ട്… ഒരുപക്ഷേ ആ വീട് അവൾക്ക് ഇപ്പോഴും സ്വർഗ്ഗം ആയിരിക്കാം… ആ അച്ഛനും അമ്മയും ജീവനും… അത്രമേൽ നിഷ്കളങ്കയായ അവൾ…ഇങ്ങനെ പോകുന്നു ഒരു കുറിപ്പ്..

‘കയ്യിൽ നിന്ന് മൊബൈൽ വാങ്ങി വെച്ചു വരുന്നവരുടെ കൂടെ മുറിയിലേക്ക് പറഞ്ഞു വിടും അച്ഛനും അമ്മയും ആ കുഞ്ഞു മകളെ…
നീണ്ട രണ്ടു വർഷമായി സ്വന്തം വീട്ടിൽ അവൾ അനുഭവിക്കുന്നത് പീഡനമാണെന്ന് പോലും തിരിച്ചറിയാൻ ആ നിഷ്കളങ്ക മനസ്സിന് അറിയാത്തതുകൊണ്ട്, ആ അമ്മയെ അവൾക്ക് ഇപ്പോഴും ജീവനാണ്… ഷെൽട്ടർ ഹോമിലേക്ക് മാറ്റുമ്പോൾ കൈത്തണ്ടയിൽ അമ്മ എന്ന് അവൾ മുറിവായി എഴുതി വെച്ചിട്ടുണ്ട്…. ഒരു കുഞ്ഞു വീടിൻറെ ചിത്രത്തോടൊപ്പം വാടക വീടിൻറെ വാതിലിൽ സോറി ‘അമ്മ എന്ന് അവൾ കുറിച്ചിട്ടുണ്ട്… ഒരുപക്ഷേ ആ വീട് അവൾക്ക് ഇപ്പോഴും സ്വർഗ്ഗം ആയിരിക്കാം… ആ അച്ഛനും അമ്മയും ജീവനും… അത്രമേൽ നിഷ്കളങ്കയായ അവൾ…

” എൻറെ മകളെ എനിക്ക് കാണണം.. അവൾക്ക് ഒന്നും വരുത്തരുതേ” എന്ന് കണ്ണുകൾ നിറച്ചു, നെഞ്ച് തൊട്ട് ആ അമ്മ പറഞ്ഞത് കേട്ടപ്പോൾ ആ കണ്ണുനീരിൽ ഉള്ളുലക്കുന്ന കുറ്റബോധത്തിന്റെ ഒരു കണിക പോലും ഉള്ളതായി തോന്നിയില്ല… എങ്കിലും “അമ്മ പേടിക്കണ്ട അവൾക്ക് ഒന്നും സംഭവിക്കില്ല. അവൾ അധികൃതരുടെ കരങ്ങളിൽ സുരക്ഷിതയാണ്” എന്നെ ആ അമ്മയെ നോക്കി പറയാൻ തോന്നിയുള്ളൂ….
ആ കുഞ്ഞിനെ അവർ എത്ര താരാട്ടുപാടി ഉറക്കിയിട്ടുണ്ടാവും….
” ഏതു രാജ കലയിൽ ഞാൻ അമ്മയായി നിറഞ്ഞു…….” എന്നു കുഞ്ഞിനെ നോക്കി താരാട്ടു പാടുമ്പോൾ കണ്ണ് നിറയാത്ത, മനസ്സ് നിറയാത്ത ഏത് അമ്മമാരുണ്ട് ഈ ലോകത്ത്…..’

shortlink

Related Articles

Post Your Comments

Related Articles


Back to top button